ട്രെന്‍ഡിങ്ങ്

വിയോജിപ്പുകളെ വിലങ്ങുവെക്കുന്നവര്‍ ഇടതുപക്ഷമല്ല: ആഷിക് അബു

എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിവരുന്ന നടപടികളെ ഫെയ്‌സ്ബുക്കിലൂടെയാണ് ആഷിക് വിമര്‍ശിച്ചിരിക്കുന്നത്

സര്‍ക്കാരിന്റെ നിലവിലെ നിലപാടുകളോട് വിയോജിച്ചും വിമര്‍ശിച്ചും സംവിധായകന്‍ ആഷിക് അബു. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിവരുന്ന നടപടികളെ ഫെയ്‌സ്ബുക്കിലൂടെയാണ് ആഷിക് വിമര്‍ശിച്ചിരിക്കുന്നത്. ഒറ്റ വാചകത്തില്‍ കുറിക്ക് കൊള്ളുന്ന ശക്തവും തീക്ഷണവുമായ വാക്കുകളാണ് ആഷിക് കുറിച്ചിരിക്കുന്നത്. ‘വിയോജിപ്പുകളെ വിലങ്ങുവെക്കുന്നവര്‍ ഇടതുപക്ഷമല്ല’ എന്ന ആ വാചകത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരള പോലീസ് നടത്തിയ വേട്ടയ്‌ക്കെതിരെയും ആഞ്ഞടിച്ചിരിക്കുകയാണ് ആഷിക് അബു.

നോവലില്‍ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എഴുതുക്കാരന്‍ കമല്‍ സി ചവറയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. കമലിന്റെ വിവരം അന്വേഷിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ സുഹൃത്തുകളായ ഷഫീക്കിനെയും, സുദീപിനെയും പോലീസ് മണിക്കുറുകളോളം കസ്റ്റഡിയില്‍ വച്ചിരുന്നു. കൂടാതെ ഇന്ന് സാമൂഹികപ്രവര്‍ത്തകനായ നദീയെയും പോലീസ് ഇന്ന് കസ്റ്റഡിയില്‍ എത്തിയിരുന്നു. നദിക്കെതിരെ യുഎപിഎ ചുമത്തിേെയാന്നും വാര്‍ത്ത വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍