TopTop
Begin typing your search above and press return to search.

186 ക്രിമിനലുകള്‍ രാജ്യം ഭരിക്കുമ്പോള്‍ മഅദനി തടവില്‍ക്കിടക്കേണ്ടതുണ്ടോ?

186 ക്രിമിനലുകള്‍ രാജ്യം ഭരിക്കുമ്പോള്‍ മഅദനി തടവില്‍ക്കിടക്കേണ്ടതുണ്ടോ?

ശരത് കുമാര്‍

നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്നാണ് വയ്പ്പ്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ പ്രതിനിധികളാണ് കഴിഞ്ഞ മെയിലെ തിരഞ്ഞെടുപ്പ് പ്രകാരം ഇന്ത്യന്‍ നിയമ നിര്‍മാണസഭയില്‍ ഉപവിഷ്ടരായിരിക്കുന്നത്. തെറ്റ് പറയരുത്. ജനങ്ങള്‍ തീരെ ബുദ്ധിയില്ലാത്തവരാണ്, അല്ലെങ്കില്‍ ഭയത്താല്‍ ഭരിക്കപ്പെടുന്നവരാണ്. ഇല്ലെങ്കില്‍ ഇത്തവണ ജയിപ്പിച്ച് വിട്ട 541 പേരില്‍ 186 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുമായിരുന്നില്ല. ബാക്കി എന്തും നമുക്ക് ചോദ്യം ചെയ്യാം. പക്ഷെ ജനഹിതം, അതില്‍ തൊടരുത്.

ജനത്തിന്റെ ഭാഗ്യം കൊണ്ടാണോ പേടി കൊണ്ടാണോ എന്നറിയില്ലാത്ത കാരണങ്ങളാല്‍ ജയിച്ച ക്രിമിനലുകള്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് തന്നെ അവര്‍ നിര്‍മിക്കുന്ന നീതികളെയും നിയമങ്ങളെയും കുറിച്ച് എ എം രാധാകൃഷ്ണനോ ഇ ടി മുഹമ്മദ് ബഷീറോ രാജ്‌മോഹന്‍ ഉണ്ണിത്താനോ ശ്രീരാമകൃഷ്ണനോ വാദങ്ങള്‍ ഉന്നയിച്ചാല്‍ അതിലെ തെറ്റും ശരിയും അറിയാന്‍ നമ്മള്‍ ശ്രമിക്കേണ്ടതില്ല. പറ്റിപ്പോയില്ലേ, കുത്തിപ്പോയില്ലേ എന്ന് ആശ്വസിക്കുക മാത്രമേ വഴിയുള്ളു.ചില കണക്കുകള്‍ പറയുമ്പോള്‍ കോപിക്കരുത്. ആരായാലും. ഈ ക്രിമിനല്‍ കേസുള്ള എംപിമാരില്‍ 112 പേരും ബിജെപിക്കാരാണ്. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ നിസാരമല്ല താനും. സാധാരണ മനുഷ്യര്‍ ചെയ്യാന്‍ അറയ്ക്കുകയോ പേടിക്കുകയോ ചെയ്യുന്ന പ്രവൃത്തികളാണ് പലരും ചെയ്തിരിക്കുന്നത്. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ട് പോകല്‍, സ്ത്രീകള്‍ക്കെതിരായ പീഢനങ്ങള്‍, സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുക തുടങ്ങിയ ചില്ലറ കുറ്റങ്ങളിലെ പ്രതികളാണിവര്‍. ബിജെപിക്ക് എംപിമാര്‍ കൂടുതലായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. കോണ്‍ഗ്രസിലെ ആകെ 44 പേരില്‍ എട്ടു പേരും എഐഎഡിഎംകെയിലെ 37 പേരില്‍ ആറ് പേരും ശിവസേനയിലെ 18ല്‍ 15 പേരും 7 തൃണമൂല്‍ കോണ്‍ഗ്രസുകാരും ഈ പട്ടികയില്‍ പെടുന്നവരാണ്. മൊത്തം ഒമ്പത് പേരില്‍ ഒരാള്‍ക്കെതിരെ പോലും കേസില്ലാത്തതില്‍ പാവം സിപിഎമ്മുകാര്‍ ലജ്ജിക്കുന്നുണ്ടാവണം. കാരണം നടുത്തളത്തില്‍ ഇലയിടുമ്പോള്‍ നമുക്ക് മാത്രം ഒരു പഴയരി, അതും മുറിയരി, തീരെ പോര അതെന്ന് അറിയാമല്ലോ.

ബെസ്റ്റ് ഓഫ് അഴിമുഖം

ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തി മുറിച്ചുകടക്കുമ്പോള്‍
ആധികാരികതയുടെ വളര്‍ത്തുദോഷങ്ങള്‍
കുരിശ് മരണം ഇല്ലാതായത്
സത്യാന്വേഷണത്തെക്കുറിച്ച് ഒരു കല്പിതകഥ: മോഡിയും ഗോധ്രയും
ഞങ്ങള്‍ തെരഞ്ഞെടുക്കാത്ത ഒരു യുദ്ധം


ഈ 186 ക്രിമിനലുകള്‍ നിയമനിര്‍മ്മാണം നടത്തുകയും ഭരിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഇന്നലെ ഇന്ത്യയിലെ പരമോന്നത നീതിപീഠം ഒരു ആരോപണ കേസില്‍ നാലുവര്‍ഷമായി ജയിലില്‍ കിടക്കുന്ന ഒരാള്‍ക്ക് ജാമ്യം നല്‍കി എന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്. അയാള്‍ മറ്റൊരു ആരോപണത്തിന്റെ പേരില്‍ ഒമ്പത് വര്‍ഷം തടവില്‍ കഴിഞ്ഞ ആളാണ്. ആ കേസില്‍ അയാള്‍ ഒമ്പത് വര്‍ഷം തടവില്‍ കിടന്നു കഴിഞ്ഞപ്പോള്‍ കോടതി പറഞ്ഞു അയാള്‍ നിരപരാധിയാണെന്ന്. ഈ നിരപരാധിത്വം പ്രഖ്യാപിച്ച കോടതിക്ക് ആ മനുഷ്യന്റെ ജീവിത തടങ്കലിലെ ഒമ്പത് വര്‍ഷം തിരികെ കൊടുക്കാന്‍ പറ്റുമോ? അയാളുടെ സ്ത്രീ, അയാളുടെ കുട്ടികള്‍ ഉന്നയിക്കുന്ന ഈ ചോദ്യം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇരിക്കുന്ന ഈ 186 ക്രമിനലുകള്‍ കേള്‍ക്കുമോ? അതോ ഡല്‍ഹിയിലെ ചെറിയ കോണുകളില്‍ അധികാരത്തിന്റെ ദല്ലാള്‍ പദവി വഹിക്കുന്ന ചിലര്‍ക്ക് അവസാനം ചെയ്തു പോയ തെറ്റിനെ കുറിച്ച് ഛര്‍ദിച്ചു മരിക്കാനുള്ള ഒരു പഴുതോ ഈ മനുഷ്യന്‍?ജഹനാര പറഞ്ഞത് അധികാരത്തെ കുറിച്ചാണ്. പക്ഷെ അതിലെ സ്‌നേഹമായിരുന്നു അവര്‍ക്ക് പ്രഥമം. അതില്‍ പ്രധാനം നിയമം നടപ്പിലാക്കുന്ന നിങ്ങളാണ് കുറ്റവാളികളേക്കാള്‍ കുറ്റവാളികള്‍ എന്നതാണ്. അതുകൊണ്ട് മാത്രമാണ് ഔറംഗസേബ് ആ യുദ്ധത്തില്‍ ജയിക്കുന്നതും. രാഷ്ട്ര തന്ത്രം ആണ് പ്രധാനം. അത് നീതിയല്ല എന്ന് ആരും പറയില്ല. കാരണം പൊട്ടന്മാര്‍ വിധിക്കുന്ന ശരികളും അതിന് അനുസരിച്ച് ലഭിക്കുന്ന സൗകര്യങ്ങളും മാത്രമാണ് വികസനം എന്ന് വിശ്വസിക്കുന്നവരാണ് നമ്മുടെ വിദ്വാന്മാരെല്ലാം.

എന്നിട്ടും ആ ചങ്ങാതിക്ക് ജാമ്യം കിട്ടിയെങ്കില്‍ നന്ന്.14 വര്‍ഷം അയാളെ തടവില്‍ ഇട്ടിട്ട് നിങ്ങളെന്തു സമാധാന ജീവിതമാണ് ഇവിടെ സൃഷ്ടിച്ചത്? എന്ത് വികസനമാണ് ഉണ്ടാക്കിയത്?

*Views are personal


Next Story

Related Stories