TopTop
Begin typing your search above and press return to search.

നടിയെ ആക്രമിച്ച കേസ്: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

നടിയെ ആക്രമിച്ച കേസ്: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ പള്‍സര്‍ സുനിയേയും വിജീഷിനേയും എട്ട് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരുകയാണ്. മൊബൈല്‍ ഫോണും മെമ്മറി കാഡും കണ്ടെത്തുന്നതിനാണിത്.

നടിയോട് തനിക്ക് വൈരാഗ്യമൊന്നും ഇല്ലെന്നാണ് സുനി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ആവശ്യമില്ലാതെ ആളുകളെ കേസിലേയ്ക്ക് വലിച്ചിഴക്കരുതെന്നും സുനി പറഞ്ഞു. അതേസമയം സംഭവിച്ചത് കോടതിയില്‍ പറയുന്നതാണ് നല്ലതെന്നും മാദ്ധ്യമങ്ങളോട് പറയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എഡിജിപി ബി സന്ധ്യ അഭിപ്രായപ്പെട്ടു.


Next Story

Related Stories