TopTop
Begin typing your search above and press return to search.

എ.എ.പി നേതാവ് സോണി സൂരിക്ക്​ നേരെ ആക്രമണം

എ.എ.പി നേതാവ് സോണി സൂരിക്ക്​ നേരെ ആക്രമണം

അഴിമുഖം പ്രതിനിധി

ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക ​​പ്രവർത്തകയും എ.എ.പി നേതാവുമായ സോണി സൂരിക്ക്​ നേരെ ​ ആക്രമണം. ഛത്തീസ്​ഗഢിലെ ദന്തേവാഡയിലാണ് ശനിയാഴ്ച രാത്രി 11 മണിയോടെ​ സംഭവം നടന്നത്. ജഗദൽപൂരിൽ നിന്ന്​ ഗീതം ടൌണിലേക്ക് പോകുന്ന വഴിയിലാണ് സോണി സൂരി ആക്രമിക്കപ്പെട്ടത്. സോണി സൂരിയെയും സുഹൃത്തുക്കളെയും മൂന്നംഗ സംഘം തടയുകയും വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സോണിയുടെ മുഖത്തേക്ക് അക്രമികളിലൊരാള്‍ ആസിഡെന്ന്​ തോന്നിക്കുന്ന രാസവസ്​തു ഒഴിക്കുകയുമായിരുന്നു. മുഖത്ത്‌ പൊള്ളലേറ്റ ഇവരെ കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തിളച്ച ഗ്രീസ് ആണ് ആക്രമണത്തിനുപയോഗിച്ചതെന്നു പറയപ്പെടുന്നു. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.


Next Story

Related Stories