TopTop
Begin typing your search above and press return to search.

റിസോര്‍ട്ടില്‍ വാക്കുതര്‍ക്കം; നടന്‍ ബാബുരാജിനു വെട്ടേറ്റു

റിസോര്‍ട്ടില്‍ വാക്കുതര്‍ക്കം; നടന്‍ ബാബുരാജിനു വെട്ടേറ്റു

ചലച്ചിത്രം നടന്‍ ബാബുരാജിനു വെട്ടേറ്റു. അടിമാലിയില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍വച്ചായിരുന്നു വെട്ടേറ്റത്.

കല്ലാര്‍ കമ്പിലൈനിലുള്ള റിസോര്‍ട്ടിലെ കുളംവറ്റിക്കുന്നതുമായി ബന്ധപ്പെട്ടു സമീപവാസികളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണു ഒരാള്‍ വാക്കത്തി കൊണ്ടു ബാബുരാജിന്റെ നെഞ്ചത്തു വെട്ടിയതെന്ന് അറിയുന്നു. കുളം വറ്റിക്കാനുള്ള നീക്കത്തെ എതിര്‍ത്തുവന്നവരാണ് ആക്രമിച്ചതെന്നു പറയുന്നു. ഈ കുളത്തിലെ വെള്ളമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇതാണു കുളം വെട്ടുന്നതിനെ എതിര്‍ക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നു പറയുന്നു. ബാബുരാജിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം കൊച്ചിയിലെ രാജഗിരി ആശുപത്രിയിലേക്കു കൊണ്ടുപോയി.


Next Story

Related Stories