TopTop
Begin typing your search above and press return to search.

നടന്‍ മുന്‍ഷി വേണു അന്തരിച്ചു

നടന്‍ മുന്‍ഷി വേണു അന്തരിച്ചു

എഷ്യനെറ്റിന്റെ മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടന്‍ മുന്‍ഷി വേണു അന്തരിച്ചു. വൃക്ക രോഗം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്ന വേണുവിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബന്ധുക്കളൊന്നും അധികം ഇല്ലാത്ത വേണുവിന്റെ സംസ്‌കാരം ശനിയാഴ്ച നടത്തുമെന്നാണ് വിവരം.

അവിവാഹിതനായ വേണു തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. സിനിമയില്‍ അവസരം കിട്ടിതുടങ്ങിയതിന് ശേഷം പത്തുവര്‍ഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ആദ്യ സിനിമ കമല്‍ സംവിധാനം ചെയ്ത ദിലീപ് നായകനായ പച്ചകുതിരയായിരുന്നു. അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച വേണുവിനെ വൃക്കരോഗം പിടിപ്പെട്ടതോടെ അഭിനയിക്കാന്‍ ആരും വിളിക്കാതായി.

കയ്യിലുണ്ടായിരുന്ന തുക മുഴുവന്‍ ചികിത്സക്കായി ചെലവഴിച്ച വേണു അവസാനകാലത്ത് സുമനസുകളുടെ സഹായത്താലാണ് ജീവിതം നയിച്ചത്. സിനിമ സംഘടനയായ അമ്മയില്‍ അംഗത്വമില്ലാത്തതിനാല്‍ സംഘടനയുടെ സഹായവും ലഭിച്ചില്ല. മുറിവാടക കൊടുക്കാനില്ലാത്തപ്പോള്‍ കടത്തിണ്ണയില്‍ കിടന്നിരുന്ന വേണുവിനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞ് പാലിയേറ്റീവ് കെയറിലെത്തിക്കുകയായിരുന്നു.


Next Story

Related Stories