TopTop
Begin typing your search above and press return to search.

ഞങ്ങള്‍ നിരപരാധികള്‍: നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ഞങ്ങള്‍ നിരപരാധികള്‍: നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നാലര മണിക്കൂറോളമാണ് ആലുവ പോലീസ് ക്ലബ്ബില്‍ നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തത്. താനും ദിലീപും നിരപരാധികളാണെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന നാദിര്‍ഷ മാധ്യമങ്ങളെ അറിയിച്ചു.

പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പള്‍സര്‍ സുനിയെ അറിയില്ലെന്നും നാദിര്‍ഷ വ്യക്തമാക്കി. രാവിലെ പത്തേകാലോടെ ആലുവ പോലീസ് ക്ലബ്ബിലെത്തിയ നാദിര്‍ഷയെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഹൈക്കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് വെള്ളിയാഴ്ച നാദിര്‍ഷ പോലീസിന് മുന്നില്‍ ഹാജരായെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മാറ്റിവയ്‌ക്കേണ്ടി വന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ പത്ത് മണിക്ക് ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചത്.

കേസിലെ പ്രധാന തൊണ്ടിയായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാദിര്‍ഷയ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്തത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നാളെ വിധിപറയും.

Next Story

Related Stories