TopTop
Begin typing your search above and press return to search.

നടി അസിന്‍ വിവാഹിതയാകുന്നു; വരന്‍ മൈക്രോമാക്‌സ് ഉടമ

നടി അസിന്‍ വിവാഹിതയാകുന്നു; വരന്‍ മൈക്രോമാക്‌സ് ഉടമ

അഴിമുഖം പ്രതിനിധി

ഒരു സിനിമാക്കഥ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ് മലയാളിയും ബോളിവുഡ് താരവുമായ അസിന്റെ ജീവിതത്തില്‍. ഗജനി എന്ന ചിത്രത്തില്‍ അസിന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് സഞ്ജയ് രാമസ്വാമി എന്ന മൊബൈല്‍ ഫോണ്‍ കമ്പനിയുടെ തലവന്‍ ആയിരുന്നെങ്കില്‍ യഥാര്‍ത്ഥ ജീവിത്തിലും അങ്ങനെയൊരാള്‍ തന്നെയാണ് അസിന്റെ ഒപ്പം ചേരുന്നത്. മൈക്രോമാക്‌സ് കമ്പനി ഉടമയായ രാഹുല്‍ ശര്‍മയാണ് ഇനി അസിന്റെ ജീവിത നായകനാകുന്നത്. 36 കാരനായ രാഹുല്‍ ശര്‍മ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയുടെ ഉടമയും ലോകത്തിലെ പ്രായം കുറഞ്ഞ സക്‌സസ്ഫുള്‍ ബിസിനസ് മാഗനെറ്റുകളില്‍ ഒരാളുമാണ്.

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ബോളിവുഡില്‍ പരക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഇതെക്കുറിച്ച് വായ് തുറക്കാന്‍ അസിനോ രോഹിതോ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ അസിന്‍ തന്നെ ഒരു തീര്‍പ്പു കല്‍പ്പിച്ചിരിക്കുകയാണ്. തങ്ങള്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്നും പുതിയ ചിത്രമായ ഓള്‍ ഈസ് വെല്ലിന്റെ റിലീസിനുശേഷം വിവാഹം ഉണ്ടാകുമെന്നും അസിന്‍ പറഞ്ഞതായി ഒരു പ്രമുഖ ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചുവന്ന അസിന് ഓള്‍ ഈസ് വെല്ലിനുശേഷം കരാര്‍ ഒപ്പിട്ട ചിത്രങ്ങളെല്ലാം തീര്‍ക്കാനുള്ള തിരക്കിലാണെന്നും അതിനുശേഷം വിവാഹജീവിതത്തിലേക്ക് കടക്കുമെന്നുമാണ് റിപ്പോര്‍ട്ട്.


Next Story

Related Stories