TopTop
Begin typing your search above and press return to search.

നടി ആക്രമിക്കപ്പെട്ട കേസ്; പൊലീസിന്റെ പുതിയ നീക്കത്തില്‍ ഗൂഢാലോചനക്കാര്‍ പിടിക്കപ്പെടുമോ?

നടി ആക്രമിക്കപ്പെട്ട കേസ്; പൊലീസിന്റെ പുതിയ നീക്കത്തില്‍ ഗൂഢാലോചനക്കാര്‍ പിടിക്കപ്പെടുമോ?
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുനഃരന്വേഷണ സാധ്യത തേടി പൊലീസ്. സംഭവത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായുള്ള കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതോടെയാണു കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് തയ്യാറാകുന്നത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണം അവസാനിച്ചെന്നു കരുതിയിടത്താണ് പൊലീസിന്റെ പുതിയ നീക്കം.

നടി ആക്രമിക്കപ്പെട്ടതില്‍ പുറത്തു നിന്നുള്ള ആളുകളുടെ ബന്ധത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. രഹസ്യമായി ഇപ്പോള്‍ പിടിയിലായ പ്രതികളെ നിരീക്ഷിക്കുകയും ഇവര്‍ ജയിലില്‍ നിന്നും പുറത്തേക്ക് വിളിച്ച ഫോണ്‍കോളുകള്‍ പരിശോധിക്കുകയും ചെയ്തതുവഴിയാണ് കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് കിട്ടിയത്.

ഇതിനൊപ്പം മുഖ്യപ്രതി പള്‍സര്‍ സുനി സഹതടവുകാരനായിരുന്ന ജിന്‍സനോട് വെളിപ്പെടുത്തിയ വിവരങ്ങളും കേസില്‍ തുടരന്വേഷണത്തിനു സഹായകരമാകും. മജിസ്‌ട്രേറ്റിനു മുന്നില്‍ ജിന്‍സന്റെ മൊഴികള്‍ രേഖപ്പെടുത്തനതോടെ കേസിന്റെ തുടരന്വേഷണത്തിനു പൊലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടും. സുനി പൊലീസിനോട് പറഞ്ഞതില്‍ കൂടുതല്‍ കാര്യങ്ങള്‍ ജിന്‍സനോട് പറഞ്ഞിട്ടുണ്ടെന്നും സംഭവത്തിനു പിന്നിലുള്ളവരെക്കുറിച്ചും സൂചിപ്പിച്ചതായും ജിന്‍സന്റെ മൊഴിയിലുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയതായി കിട്ടിയ വിവരങ്ങളെക്കുറിച്ച് ഒരു സൂചനയും പുറത്തുവിടേണ്ടന്നാണ് പൊലീസിന്റെ തീരുമാനം.

Next Story

Related Stories