TopTop
Begin typing your search above and press return to search.

ഭാവനയ്ക്ക് പ്രണയവിവാഹം

ഭാവനയ്ക്ക് പ്രണയവിവാഹം

അഴിമുഖം പ്രതിനിധി

ചലച്ചിത്രതാരം ഭാവന വിവാഹിതയാകുന്നു. മാതൃഭൂമിയുടെ എന്റര്‍ടെയ്ന്‍മെന്റ് ചാനലായ കപ്പ ടിവിയില്‍ നല്‍കിയ അഭിമുഖത്തില്‍ ഭാവന തന്നെയാണ് തന്റെ വിവാഹക്കാര്യം പരസ്യപ്പെടുത്തിയത്. കന്നഡ സിനിമയിലെ ഒരു യുവ നിര്‍മാതാവാണ് വരന്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഭാവന തുറന്നു പറഞ്ഞു. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകും. ജീവിതത്തെ വളരെ പക്വതയോടു കൂടി സമീപിക്കുന്ന ഒരു വ്യക്തിയെയാണ് താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതെന്നും അത്തരത്തില്‍ ഒരാളെ തന്നെയാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഭാവന പറഞ്ഞു.

നേരത്തെ ഭാവനയെ ചേര്‍ത്ത് ഒത്തിരി പ്രണകഥകളും വിവാഹവാര്‍ത്തകളും പുറത്തുവന്നിരുന്നു. യുവനടന്‍ രാജീവ് പിള്ളയും ഭാവനയും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു ആദ്യം പരന്ന വാര്‍ത്ത. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടയില്‍വച്ചാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായതെന്നായിരുന്നു കണ്ടെത്തല്‍. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും രാജീവും ഭാവനയും പലതവണ പറഞ്ഞിട്ടും പലര്‍ക്കും വിശ്വാസക്കുറവുണ്ടായിരുന്നു. പിന്നീട് ഭാവനയുടെ പേര്‍ ചേര്‍ത്തുകേട്ട മറ്റൊരു നടന്‍ അനൂപ് മേനോന്‍ ആയിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ്, ആംഗ്രി ബേബീസ് എന്നീ ചിത്രങ്ങളില്‍ ഇവര്‍ ജോടികളായിരുന്നു. എന്നാല്‍ അനൂപ് മേനോന്റെ വിവാഹത്തോടെ ആ കഥയ്ക്കും അവസാനമായി.

ഇതിനിടയില്‍ മലയാള സിനിമയില്‍ ഭാവനയ്ക്ക് നീണ്ട ഇടവേള വന്നു. താന്‍ സ്വയം എടുത്ത ഇടവേളയാണെന്നു ഭാവനയും അതല്ല ഒരു സൂപ്പര്‍ താരത്തിന്റെ പ്രതികാരമാണ് ഭാവനയെ സിനിമയില്‍ നിന്ന് അകറ്റുന്നതെന്നും പറഞ്ഞുകേട്ടു. മലയാളത്തില്‍ സജീവമായിരുന്ന സമയത്ത് തന്നെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു. ആദ്യ ചില പടങ്ങളിലെ പ്രകടനം കൊണ്ടല്ലാതെ തമിഴില്‍ കാര്യമായ ശ്രദ്ധ കിട്ടാതെ പോയെങ്കിലും കന്നഡത്തില്‍ ഭാവനയ്ക്ക് വലിയ ആരാധകവൃന്ദമാണ് ഉണ്ടായിരുന്നത്. അവിടുത്തെ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെയടക്കം നായികയായി ഭാവന കന്നഡ സിനിമയിലെ സൂപ്പര്‍ നായികയായി. ഇതിനിടയില്‍ കന്നഡയിലെ ഒരു താരമായി ഭാവനയ്ക്ക് പ്രണയമുണ്ടെന്ന ഗോസിപ്പും പുറത്തുവന്നിരുന്നു. എന്തായാലും ഇതുവരെ കേട്ട എല്ലാ ഭാവനകള്‍ക്കും അവസാനം കുറിച്ചുകൊണ്ട് ഭാവന തന്നെ തന്റെ വിവാഹവും പ്രണയവുമൊക്കെ പരസ്യമാക്കിയിരിക്കുകയാണ്.


Next Story

Related Stories