TopTop
Begin typing your search above and press return to search.

ആടുപുലിയാട്ടത്തിലൂടെ രമ്യാകൃഷ്ണന്‍ വീണ്ടും മലയാളത്തിലേക്ക്

ആടുപുലിയാട്ടത്തിലൂടെ രമ്യാകൃഷ്ണന്‍ വീണ്ടും മലയാളത്തിലേക്ക്

അഴിമുഖം പ്രതിനിധി

ബാഹുബലിയിലെ ശിവകാമിക്ക് ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി രമ്യകൃഷ്ണന്‍. സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ആടുപുലിയാട്ടം എന്ന ചിത്രത്തിലൂടെയാണ് അവര്‍ വീണ്ടും മലയാളത്തിലേക്കെത്തുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ അപ്പവും വീഞ്ഞും എന്ന ചിത്രത്തിലും അവര്‍ അഭിനയിച്ചിരുന്നു. ജയറാം നായകനാകുന്ന ആടുപുലിയാട്ടത്തില്‍ പ്രശസ്ത നടന്‍ ഓം പുരിയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഹൊറര്‍-കോമഡി എന്ന വിഭാഗത്തില്‍ പുറത്തിറങ്ങുന്ന ആടുപുലിയാട്ടത്തില്‍ രണ്ടു കാലഘട്ടങ്ങളിലായി ശക്തമായ രണ്ടു കഥാപാത്രങ്ങളെയാണ് രമ്യാ കൃഷ്ണന്‍ അവതരിപ്പിക്കുന്നത്‌. 600എഡിയ്ക്ക് മുന്‍പുള്ള ഒരു ആദിവാസി രാജകുമാരിയായും പുതിയ കാലഘട്ടത്തില്‍ പത്തു വയസ്സുകാരന്‍റെ അമ്മയായുമായാണ് രമ്യ കൃഷ്ണന്‍ അഭിനയിക്കുന്നത്. ജൂവല്‍ മേരി, രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡ് നടന്‍ രാഹുല്‍ ദേവും പ്രധാന വേഷത്തില്‍ എത്തുന്നു.


Next Story

Related Stories