സിനിമാ വാര്‍ത്തകള്‍

നടി വരലക്ഷ്മിയെ കിഡ്‌നാപ്പ് ചെയ്‌തോ? ഈ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌

ഒരു സിനിമയുടെ പ്രമോഷനെക്കാള്‍ ഗംഭീരം എന്നാണ് സോഷ്യല്‍ മീഡിയയുടെ കമന്റ്.

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ കണ്ട് എല്ലാവരും ഞെട്ടി. ഇരുണ്ട വെളിച്ചമുള്ള ഒരു മുറിയില്‍ കട്ടിലില്‍ കൈകള്‍ ബന്ധിച്ചും വായ് മൂടിക്കെട്ടിയ നിലയിലും നടി വരലക്ഷ്മി. പേടിച്ചരണ്ട മുഖം. എന്താണു സംഭവം എന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. വരലക്ഷ്മിയെ ആരോ കിഡ്‌നാപ്പ് ചെയ്തിരിക്കുന്നുവെന്നും അതിന്റെ ഫോട്ടെയാണെന്നും ആരോ പറഞ്ഞതോടെ ഈ വാര്‍ത്ത കാട്ടുതീ പോലെ സോഷ്യല്‍ മീഡിയായില്‍ പടര്‍ന്നു. #VaralaxmiGotKidnaapped എന്ന ഹാഷ് ടാഗ് വരെ പ്രത്യക്ഷപ്പെട്ടു.

എന്നാല്‍ പെട്ടെന്നു തന്നെ ഫോട്ടോയ്ക്കു പിന്നിലെ യഥാര്‍ത്ഥ്യം പുറത്തു വന്നു. സേവ് ശക്തി കാമ്പയിന്റെ പ്രമോഷന്‍ ആയിരുന്നു ഇത്തരമൊരു ഫോട്ടോയ്ക്കു പിന്നില്‍. ഒരു സിനിമയുടെ പ്രമോഷനെക്കാള്‍ ഗംഭീരം എന്നാണ് ഇപ്പോള്‍ ഈ ഫോട്ടോയെ കുറിച്ച് സോഷ്യല്‍ മീഡിയയുടെ കമന്റ്. വരലക്ഷ്മി ഞെട്ടിച്ചു കളഞ്ഞുവെന്നും എല്ലാവരും ഒരുപോലെ പറയുന്നു.

ഇങ്ങനെയൊരു ചിത്രം ട്വിറ്ററില്‍ വരാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് വരലക്ഷ്മി പറയുന്നത് ഇങ്ങനെയാണ്:  സേവ് ശക്തി കാമ്പയിന്റെ ഭാഗമായി ഞാനിപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. ഭയപ്പെടാന്‍ ഒന്നുമില്ല, ഞാന്‍ എല്ലാതരത്തിലും സുരക്ഷിതയാണ്. ഇങ്ങനെയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്റെ അടുത്ത ചിത്രത്തില്‍ ഒരു കിഡ്‌നാപ്പിംഗ് സീന്‍ ഉണ്ട്. അതിന്റെ ചിത്രമാണ്. ആ ചിത്രം പ്രമോഷനുവേണ്ടി ഉപയോഗിച്ചെന്നുമാത്രം. ആ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരം ഉണ്ടാവുകയും ചെയ്യും; വരലക്ഷ്മി മാധ്യമങ്ങളോടു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍