എഡിജിപി നിതിൻ അഗർവാളിന്റെ വീട്ടിലും ദാസ്യപ്പണി. പൊലീസുദ്യോഗസ്ഥൻ നിതിൻ അഗർവാളിന്റെ വീട്ടിലെ പട്ടിയെ കുളിപ്പിച്ച് തോർത്തുന്ന വീഡിയോ പുറത്തു വന്നു. ഇത് ഒരു വർഷം പഴക്കമുള്ള വീഡിയോയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പൊലീസുകാർ വീട്ടുപണിക്ക് ഉപയോഗിക്കുന്നവരിൽ മുമ്പിൽ.
അതെസമയം, പൊലീസുകാരനെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവം ക്രൈം.ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് എഡിജിപിക്ക് നൽകാനും തീരുമാനമായി. തീരുമാനം ഡിജിപിയുടെ നേതൃത്വത്തിൽ നടന്ന പൊലീസ് അസോസിയേഷൻ ഭാരവാഹി യോഗത്തിലാണ് വന്നത്.
പൊലീസുകാർക്കുള്ള ഇത്തരം പരാതികൾ കേൾക്കാൻ ഐജി ഹെഡ്ക്വാർട്ടേഴ്സിൽ പ്രത്യേക സെൽ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിലും പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനം രൂപീകരിക്കും.
പൊലീസ് സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ ഉടൻ വിളിക്കാൻ ഡിജിപി ലോകനാഥ് ബഹറ തീരുമാനിച്ചിട്ടുണ്ട്. ആംഡ് പൊലീസ് ബെറ്റാലിയൻ മേധാവി സ്ഥാനത്തി നിന്നും നീക്കം ചെയ്ത എഡിജിപി സുദേഷ് കുമാറിന് ഇതുവരെ മറ്റ് ചുമതലകളൊന്നും നൽകിയിട്ടില്ല. പകരം ചുമതല എഡിജിപി അനന്തകൃഷ്ണനാണ് നൽകിയിട്ടുള്ളത്. സുദേഷിന് ചുമതലകളൊന്നും നൽകേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്.
http://www.azhimukham.com/offbeat-not-only-slavery-home-departent-must-probe-suicides-police-personels-also-writes-saju/
http://www.azhimukham.com/offbeat-slavery-in-kerala-police/