UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് അവസാന സമരമാകണം- നില്‍പ്പു സമരം 100 ദിനം പിന്നിടുമ്പോള്‍ സി കെ ജാനു സംസാരിക്കുന്നു

Avatar

വാക്കുപാലിക്കുന്നത് ജനാധിപത്യ മര്യാദയാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ആദിവാസികള്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് നൂറു ദിവസങ്ങള്‍ കടന്നു പോയിരി ക്കുന്നു. ഒരു ജനതയെ എത്രനാള്‍ അവഗണിച്ച് നിര്‍ത്താം എന്ന് ഭരണകൂടം വിചാ രിക്കുന്നു? കേരളം കാണാത്തൊരു സമരരീതി അവലംബിച്ച ജനതയുടെ ആവശ്യ ങ്ങള്‍ ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും അംഗീകരിക്കപ്പെടാത്തത് ആരുടെ കുറ്റം കൊണ്ട്? ആദിവാസികള്‍ക്ക് അവരുടെ ഭൂമി കിട്ടേണ്ടതിന്റെ ആവശ്യകതയെന്ത്? ഈ ചോദ്യങ്ങള്‍ ഇന്ന് പൊതുസമൂഹം ഏറ്റെടുത്തു കഴിഞ്ഞു. വലിയൊരു ജനപങ്കാളിത്തം രൂപീകരിച്ചു കഴിഞ്ഞ ആദിവാസി നില്‍പ്പുസമരം നൂറുദിവസം പിന്നിട്ട വേളയില്‍ സമരനേതവ് സി കെ ജാനു സാംസാരിക്കുന്നു. തയാറാക്കിയത് – രാകേഷ് നായര്‍

ആദിവാസികള്‍ക്ക് വേണ്ടത് രാഷ്ട്രീയതീരുമാനമാണ്.
കഴിഞ്ഞമാസം മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരത്തോട് സര്‍ക്കാര്‍ തുറന്ന സമീപനമാണ് പ്രകടിപ്പിച്ചത്. അത് ഞങ്ങള്‍ക്ക് പ്രതീക്ഷയും നല്‍കിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി ഉറപ്പുപറ ഞ്ഞു. എന്നാല്‍ വെറും വാക്കില്‍ മയങ്ങിവീഴുന്ന കാലം കഴിഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടത് രാഷ്ട്രീയ പ്രഖ്യാപനമാണ്. ആദിവാസികളെ വാഗ്ദാനം നല്‍കി ഒത്തിരിവട്ടം വഞ്ചിച്ചിട്ടുണ്ട്. ആ രീതി ഇനി നടക്കില്ല. അനുഭവങ്ങളില്‍ നിന്ന് ഏറെ പഠിച്ചു ഞങ്ങള്‍. ഭരണകൂടത്തിന് പുറംകാലിനു തട്ടികളിക്കുന്ന പാവകളായി ഒരാദിവാസിയും ഇനി നിന്നു കൊടുക്കില്ല.

ഞങ്ങളോടു അനുഭാവമുണ്ടെങ്കില്‍, മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചുതരാന്‍ സന്നദ്ധരാണെങ്കില്‍ അത് കേവലം ഒരു മുറിക്കുള്ളിലിരുന്ന് പറയുകയല്ല വേണ്ടത്. ഇവിടെയൊരു മന്ത്രിസഭയില്ലേ, അവിടെ വയ്ക്കണം ഈ തീരുമാനങ്ങള്‍. എന്നിട്ട് മന്ത്രിസഭാപ്രഖ്യാപനമായി പുറത്തുവിടണം. അതിനെന്താ ഇവര്‍ തയ്യാറാകാത്തത്? മുഖ്യമന്ത്രി എന്തൊക്കെ കാര്യങ്ങളാണ് ഈയടുത്തായി സ്വന്തം താല്‍പര്യത്തിനനുസരിച്ച് കാബിനറ്റില്‍ കൊണ്ടുവന്നത്! അതൊക്കെ ജനോപകാരപ്രദമായ കാര്യങ്ങളാണെങ്കില്‍ അദിവാസികളുടെ ജീവിതപ്രശ്‌നമെന്താ ജനവിരുദ്ധമാണെന്നാണോ മുഖ്യമന്ത്രി കരുതിയിരിക്കുന്നത്? ഏതെങ്കിലും പാര്‍ട്ടികളോ അല്ലെങ്കില്‍ ജനങ്ങളോ ആദിവാസിപ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചൂ എന്ന കാരണത്താല്‍ സമരത്തിനിറങ്ങുമെന്നു ഭയക്കുന്നോ? ഞങ്ങളുടെ ആവശ്യം തികച്ചും ന്യായമാണ്. വാക്കു പാലിക്കാനേ ആവശ്യപ്പെടുന്നുള്ളൂ.രേഖാമൂലം സമ്മതിച്ചകാര്യങ്ങളാണ് ആദിവാസിഭൂമി വിതരണം അടക്കമുള്ളത്. എന്നിട്ടും അത് നടപ്പാക്കാതിരിക്കുന്നതിന് എന്ത് ന്യായമാണ് ഇവര്‍ക്ക് പറയാനുള്ളത്? ഭൂമി കണ്ടെത്താന്‍ സമിതിയെ നിയോഗിക്കും, തുകക മാറ്റിവയ്ക്കും എന്നൊക്കെ വാക്കാല്‍ പറഞ്ഞാല്‍ പോര, നടപടികള്‍ തുടങ്ങണം. അതിനുള്ള എന്തെങ്കിലും നീക്കം ഇവരുടെ ഭാഗത്തുനിന്നുണ്ടായോ? അങ്ങിനെ ചെയ്തു തുടങ്ങുന്നു എന്ന് ബോധ്യം വന്നാല്‍ ആ നിമിഷം ഈ സമരം ഞങ്ങള്‍ അവസാനിപ്പിക്കും.

ആരാണ് ആദിവാസി സമരത്തെ ഭയക്കുന്നത്?
ഒരു കാബിനറ്റ് നോട്ട് ഇറക്കാന്‍പോലും ഗവണ്‍മെന്റ് മടിക്കുന്നതെന്തിനാണ്? ആരുടെയെങ്കിലും സമ്മര്‍ദ്ദമാണോ അതോ എന്തിനെയെങ്കിലും ഭയന്നിട്ടാണോ? ഈ ഒളിച്ചുകളിയുടെ ഉത്തരം ഈ രണ്ടു ചോദ്യങ്ങളിലുമുണ്ട്. ആദിവാസി സമരം വി ജയിച്ചാല്‍ അത് പലരയെും ബുദ്ധിമുട്ടിലാക്കും. ഇന്ന് ആദിവാസികളെ ചൂഷണം ചെയ്തുകൊണ്ട് സുഖിച്ചു ജീവിക്കുന്നവര്‍ക്ക് പലതും ഉപേക്ഷിച്ച് കാടിറങ്ങേ ണ്ടിവരുമെന്നുള്ളതുകൊണ്ടാകാം സര്‍ക്കാര്‍ ഞങ്ങളോട് മുഖം തിരിഞ്ഞുനില്‍ ക്കുന്നതെന്ന് ആരോപിച്ചാല്‍ എന്താണ് കുറ്റം? ആദിവാസി ചൂഷണം ഇന്ന് പകല്‍പോലെ ഏവര്‍ക്കും വ്യക്തമായ കാര്യങ്ങളാണ്. കാടിന്റെ യഥാര്‍ത്ഥ അവ കാശികള്‍ ഞങ്ങളാണ്. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട മണ്ണാണ് പിടിച്ചെടുത്തിരിക്കു ന്നത്. സ്വന്തം ഭൂമിയില്‍ അന്യനായി നില്‍ക്കേണ്ടി വരുന്നതിന്റെ വേദന അനുഭവിച്ചാലേ മനസ്സിലാകൂ.

നില്‍പ്പ് സമരവുമായി ബന്ധപ്പെട്ടു അഴിമുഖം പ്രസിദ്ധീകരിച്ച മറ്റ് വാര്‍ത്തകള്‍

ഒരു പിടി മണ്ണിന് വേണ്ടി നില്‍ക്കുകയാണവര്‍- നില്‍പ്പ് സമരത്തിലെ ജീവിതങ്ങളിലൂടെ
നിങ്ങളൊരുത്തരം തന്നേ പറ്റൂ- ഗീതാനന്ദന്‍ സംസാരിക്കുന്നു
ഇനിയും ഇവരെ മഴയത്തും വെയിലത്തും നിര്‍ത്തണോ?-നില്‍പ്പുസമര വേദിയില്‍ സാറാ ജോസഫ്
ജയലക്ഷ്മിയല്ല, മത്സരിക്കേണ്ടിയിരുന്നത് ഞാന്‍- സി കെ ജാനു തുറന്നടിക്കുന്നു
വിജയിച്ച കളക്ട്രേറ്റ് പിടിച്ചടക്കലും വിജയിക്കാത്ത നില്‍പ്പു സമരവും


 

ആദിവാസി ഗോത്രമഹാസഭ നേതൃത്വം നല്‍കുന്ന ഒരു സമരമായതുകൊണ്ട്, മറ്റു ചില സംഘടനകള്‍ക്ക് ഇതൊരു രാഷ്ട്രീയാഭിമാനത്തിന്റെ കൂടി പ്രശ്‌നമായി മാറു ന്നുണ്ട്. തങ്ങള്‍ക്ക് കഴിയാത്തത് എജിഎംഎസ് നേടിയെടുത്താല്‍ അതിനോളം ക്ഷീണം വേറെയില്ലെന്നാണ് അവര്‍ കരുതുന്നത്. വെറും തെറ്റിദ്ധാരണയാണ്. ആദി വാസിഗോത്രമഹാസഭ ഈ സമരത്തില്‍ നിന്ന് യാതൊരു മൈലേജും സ്വന്തമാക്ക ണമെന്ന് ആഗ്രഹിക്കുന്നില്ല. മറ്റാദിവാസി സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും ഈ സമരത്തില്‍ അണിചേരാവുന്നതാണ്.ആദിവാസിയുടെ ആവശ്യങ്ങള്‍ പരിഹ രിക്കപ്പെടണം എന്നതുമാത്രമാണ് അടിസ്ഥാനലക്ഷ്യം. അതിനപ്പുറം ഇതില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സ്വാര്‍ത്ഥനേട്ടം ആരും ആഗ്രഹിക്കുന്നില്ല. ഈ സമരം വിജയിച്ചാല്‍ അതിന്റെ പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കാനോ, തെരഞ്ഞെടുപ്പില്‍ നിന്ന് എംഎല്‍എയോ മന്ത്രിയോ ആകാനോ ആദിവാസിഗോത്രമഹാസഭ ആഗ്രഹിക്കുന്നില്ല.നൂറ്റാണ്ടാകളായി വഞ്ചിക്കപ്പെടുന്ന ഒരു ജനതയ്ക്ക് ഇനിയെങ്കിലും നീതി കിട്ടണം. അതിനുവേണ്ടിയാണ് ഈ സമരം. ഒരു കാര്യ ഉറപ്പിച്ചു പറയാം-

ഈ സമരം വിജയിക്കാനായി മരിക്കണ്ടി വന്നാല്‍ അതിനും തയ്യാറായാണ് ഞങ്ങള്‍ നില്‍ക്കുന്നത്.

പെസ ആ്ക്ട് നടപ്പിലാക്കാന്‍ സമ്മതിക്കാത്തതാര്?
ഈ രാജ്യത്തിന്‍രെ പരമോന്നത ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ് പെസ ആക്ട് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത. എന്നിട്ടും എന്തുകൊണ്ട് കേരളത്തില്‍ അതു നടപ്പാക്കുന്നില്ല? നിര്‍ബന്ധമായും നടപ്പാക്കേണ്ട ഒരു നിയമം അട്ടിമറിക്കപ്പെടുന്നെങ്കില്‍ എത്ര ശക്തമായൊരു മാഫിയ ആയിരിക്കണം ആദിവാ സികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്. ആദിവാസി ഭൂവുടമയായി കഴിഞ്ഞാല്‍ പലരുടെയും കൊള്ള നടക്കില്ല. ഇന്നിപ്പോള്‍ നാണ്യവിളകള്‍ വില്‍ക്കുന്നതുപോ ലെ  ആദിവാസിയെ വിറ്റ് തിന്നുകയല്ലേ ഇവിടെ പലരും. അവര്‍ക്കൊക്കെ അതിന് കഴിയാതെ വരുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമി ക്കുന്നത്. പെസ ആക്ട് നടപ്പിലാക്കിയാല്‍ മാത്രമെ ഇനി വിതരണം ചെയ്യുന്ന ഭൂമി യെങ്കിലും സ്വന്തം പേരില്‍ കിട്ടൂ. നേരത്തെ സ്ഥിതി എന്താ? ആദിവാസിയുടെ ഭൂമി യുടെ പട്ടയം അവന് കൊടുക്കില്ല. കൊടുത്താല്‍ അത് പണയം വയ്ക്കുമെന്നാണ് പറയുന്നത്. സ്വന്തം ഭൂമിയുടെ പട്ടയം മറ്റൊരുത്തന്‍ കൈവശം വച്ച് നട ക്കുമ്പോള്‍ എങ്ങിനെയാ ഒരു ആദിവാസിക്ക് അവന് സ്വന്തമായി ഭൂമി ഉണ്ടെന്ന് പറയാന്‍ കഴിയുക? ആദിവാസി ജനവിഭാഗത്തെ സംരക്ഷിക്കുന്ന ഒരു നിയമം ഈ രാജ്യ ത്തിന്റെ ഭരണഘടനയില്‍ ഉണ്ടെങ്കില്‍ അത് നടപ്പിലാക്കിയെ പറ്റൂ. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു ഭരണകൂടത്തിനും കഴിയുകയില്ല.

സമൂഹത്തിനോടു ഞങ്ങള്‍ക്കിപ്പോള്‍ കടപ്പാട്
നില്‍പ്പുസമരം തുടങ്ങുമ്പോള്‍ ഇതിന് ആദിവാസി സമരം എന്ന ലേബലായിരുന്നു. നൂറുദിവസം പിന്നിട്ടു കഴിയുമ്പോള്‍ നില്‍പ്പുസമരം കേവലം ആദിവാസി സമര ത്തില്‍ നിന്നുമാറി, ജനകീയസമരമായി വിപുലമാക്കപ്പെട്ടിരിക്കുന്നു. പൊതു സമൂ ഹം ഈ സമരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങ ള്‍ക്ക് സമൂഹത്തിനോടുള്ള ഉത്തരവാദിത്വവും കടപ്പാടും കൂടിയിരിക്കുന്നു. ശാശ്വ തതമായ പരിഹാരം കാണണം എന്നാണ് ഈ സമരപന്തലിലേക്ക് എത്തുന്ന ഓരോ വ്യക്തികളും കൂട്ടങ്ങളുമെല്ലാം ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ സമരം പാതി വഴിയില്‍ അവസാനിപ്പിക്കാന്‍ ഇനി ഞങ്ങള്‍ക്ക് ആവില്ല. പൂര്‍ണ്ണമായി വിജയി ച്ചാല്‍ മാത്രമെ ഞങ്ങളെ പിന്തുണയ്ക്കുന്നവരോട് ഞങ്ങള്‍ക്ക് മര്യാദ കാണിക്കാന്‍ സാധിക്കൂ. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നാണ് ആദിവാസി സമരത്തി ന് പിന്തുണകിട്ടുന്നത്. ലോകത്തിന് തന്നെ മാതൃകയായ സമരമെന്നാണ് പലരും വി ശേഷിപപ്പിക്കുന്നത്. ഇത് മണ്ണില്‍ പിറന്ന സകല മനുഷ്യനും വേണ്ടിയുള്ള സമര മാണ്. ദുരിതവും ചൂഷണവും പട്ടിണിയും അനുഭവിക്കുന്ന ആദിവാസി ആ സമരം നയിക്കേണ്ടി വരുന്നുവെന്നുമാത്രം.

മണ്ണ് ഞങ്ങള്‍ക്ക് തരൂ,പൊന്ന് വിളയിക്കാം
ആദിവാസിക്ക് അവന്റെ മണ്ണ് തിരിച്ചുകൊടുക്കാന്‍ പറയുന്നത് ഈ നാടിന്റെ നന്മയ്ക്കുവേണ്ടിക്കൂടിയാണ്. ഞങ്ങള്‍ക്ക് അറിയാവുന്നതൊഴില്‍ കൃഷിയാണ്. ഈ മണ്ണില്‍ ഞങ്ങള്‍ കൃഷി ചെയ്യാം. അരിയും പച്ചക്കറിയും ഞങ്ങള്‍ ഉത്പാ ദിപ്പിച്ച് തരാം. അന്യനാട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപകൊടുത്ത് ഇറക്കുമതി ചെയ്യുന്നതെല്ലാം ഇവിടെ ഞങ്ങള്‍ കൃഷി ചെയ്ത് ഉണ്ടാക്കി തരാം. സ്വന്തം നാട്ടിലെ ചോറുണ്ണുന്നതിന്റെ അഭിമാനമല്ലേ കേരളത്തിന് കിട്ടുക. സ്വാശ്രയകേരളം സൃഷ്ടി ക്കാന്‍ ആദിവാസിയുടെ അദ്ധ്വാനം നൂറുശതമാനവും പ്രയോജനപ്പെടുത്ത മെന്ന് ഞങ്ങള്‍ ഉറപ്പു തരികയാണ്. അതിന് വേണ്ടത് ഞങ്ങളുടെ മണ്ണ് ഞങ്ങള്‍ക്ക് വിട്ടുത രിക മാത്രമാണ്.

മരിച്ചാലും ഞങ്ങള്‍ പിന്മാറില്ല
നൂറുദിവസമായി ഈ സമരപന്തലില്‍ കഴിയുന്നവരുണ്ട്. പലരോടും വീടുക ളിലേക്ക് തിരിച്ചുപോയ്ക്കാളാന്‍ പറഞ്ഞിട്ടുണ്ട്. ആരും പോകില്ല, പോയാലും രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചുവരും. ഈ സമരം ആദിവാസികളുടെ അവസാന സമരമാകണം, അതിന് ഇത് വിജയിക്കണം. അതാണ് ഓരോരുത്തരും പറയു ന്നത്.ഒരാളുടെയോ ഒരു സംഘടനയുടെയോ പ്രശ്‌നമല്ല, ഒരു ജനതയുടെ മൊത്തം ആവിശ്യങ്ങളാണ് സമരം ഉയര്‍ത്തുന്നത്. സമരപന്തലില്‍ നില്‍ക്കുന്നവരുടെയെ ല്ലാം ജീവിതം ദുരിതത്തിലാണ്. വീടുപേക്ഷിച്ച് വന്നു നില്‍ക്കുകയാണ്. പലരും പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്താണ് ജീവിക്കുന്നത്. ഇത്തവണ ആ കൃഷിയെല്ലാം നശിച്ചു. ഒന്നും മിച്ചമില്ലാത്തവനാണ് ആദിവാസി.

പട്ടിണിയും ദുരിതവും മാത്രമാണ് എല്ലാ ആദിവാസി കുടിലുകളിലും ഉള്ളത്. എന്നാലും ഒരാദിവസിയും തളരുന്നില്ല. അവര്‍ക്ക് ആവേശം കൂടിവരികയാണ്. മരിച്ചോട്ടോ, എന്നാലും സമരം തോല്‍ക്കരുത് എന്നാണ് ഓരോ ആദിവാസിയും പറയുന്നത്. ഈ ആര്‍ജ്ജവത്തിന്റെ മുന്നില്‍ ഇത്രനാള്‍ സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാവും.?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍