TopTop
Begin typing your search above and press return to search.

ഹിറ്റ്ലര്‍ മോഷ്ടിച്ച മുതലുകള്‍ ഉടമകളിലേക്ക്

ഹിറ്റ്ലര്‍ മോഷ്ടിച്ച മുതലുകള്‍ ഉടമകളിലേക്ക്

ആന്തണി ഫയോല
(വാഷിംഗ്ടണ്‍ പോസ്റ്റ്)


നാസി കാലഘട്ടത്തിലെ ഏറെ പ്രസിദ്ധമായ ഒരു കലാവിപണന കേന്ദ്രത്തിൻറെ ഉടമയുടെ പിന്മുറക്കാരൻ തൻറെ അമൂല്യമായ കലാസൃഷ്ടികളുടെ ശേഖരം പ്രശസ്തമായ ഒരു സ്വിസ്സ് മ്യൂസിയത്തിന് കൈമാറുകയുണ്ടായി. കാലങ്ങളോളം കാണാതെ കിടന്നതും രണ്ടാം ലോക മഹായുദ്ധകാലത്ത് മോഷ്ടിക്കപ്പെട്ടതുമായ ഒട്ടനവധി അതി പ്രശസ്ത സൃഷ്ടികൾ ഇപ്പോൾ അവശേഷിക്കുന്ന ഇടങ്ങളിലൊന്നാണ് ഈ മ്യൂസിയം.

കൻസ്റ്റമ്യൂസിയം ബേണ്‍ എന്ന ഒഫീഷ്യൽ നാമത്തിൽ അറിയപ്പെടുന്ന മ്യൂസിയം ഓഫ് ഫൈൻ ആര്‍ട്സ് ബേണ്‍ അടുത്ത കാലയളവിൽ പുറം ലോകത്തെത്തിച്ച അതിപ്രസക്തവും അമൂല്യവുമായ ആ കലാശേഖരത്തിന്റെ പരിപാലനത്തിനായി കൈക്കൊണ്ട നടപടികളും നിർണായകമായിരുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയ, പാബ്ലോ പിക്കാസോ, മാർക്ക്‌ ചഗ്ഗൽ, ഓട്ടോ ദിക്സ് തുടങ്ങിയ പ്രശസ്തരുടെ സൃഷ്ടികൾ ഒരു വർഷക്കാലം മുൻപ് കൊർനിലിയസ് ഗർലിറ്റ് എന്ന വ്യക്തിയുടെ മ്യൂണിച്ചിലെ അപ്പാര്‍ട്മെന്റിൽ നിന്നും ബവേരിയയിലെ നികുതി വകുപ്പ് വീണ്ടെടുത്തു എന്ന ജർമൻ മാധ്യമ റിപ്പോർട്ടിന് തൊട്ടു പിന്നാലെയുണ്ടായ ഈ സംഭവം 2013ൻറെ അവസാന കാലത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട വാർത്തകളിൽ ഒന്നായിരുന്നു.

കഴിഞ്ഞ മെയിൽ തന്റെ എണ്‍പത്തിയൊന്നാം വയസ്സിൽ കൊർനിലിയസ് ഗർലിറ്റ് മരണമടഞ്ഞു. നാസികൾക്കൊപ്പം ചേർന്ന് ഒരുപാട് കലാസൃഷ്ടികൾ കാണാതാക്കിയതിൽ വലിയ പങ്കു വഹിച്ച ഹില്‍ഡര്‍ബ്രാന്‍ഡ് ഗർലിറ്റിന്റെ മകനാണ് ഇദ്ദേഹം. നഷ്ടപ്പെട്ട ഈ സൃഷ്ടികൾ പലതും പിടിച്ചെടുത്തെങ്കിലും ഒരുപാടെണ്ണം എവിടയെല്ലമോ തീ വിലക്ക് വില്ക്കപ്പെട്ടു. എന്നാല്‍ ഇനിയും അജ്ഞാതമായ ചില കാരണങ്ങളാൽ മകന്‍ ഗർലിറ്റ് തന്റെ ശേഖരം മ്യൂസിയത്തിന് കൈ മാറുകയായിരിന്നു.മ്യൂസിയം ബോർഡിന്റെ പ്രസിഡണ്ടായ ക്രിസ്റൊഫ് ഷൗബ്ലിൻ ദീര്‍ഘ നാളത്തെ ചിന്തകൾക്ക് ശേഷമാണ് സ്ഥാപനം ഇത്ര വലിയ ഒരു സംഭാവന സ്വീകരിക്കാൻ തയാറായതെന്ന് വെളിപ്പെടുത്തുകയുണ്ടായി. ഉടമസ്ഥാവകാശവും ചരിത്രവും അന്വേഷിക്കുന്നതിനും വിലകൊടുത്ത് വാങ്ങുന്നതിനുമുള്ള ചിലവ് ഉൾപ്പെടുത്തികൊള്ളാമെന്നുള്ള ജര്‍മ്മന്‍ ഗവണ്‍മെന്‍റുമായുള്ള അത്യപൂര്‍വമായ ഒരു കരാറു വഴിയാണ് ഇത് സാധ്യമായിരിക്കുന്നത്.

ഒരു കലാസൃഷ്ടി കണ്ടെത്തുന്നതിനെയും അത് വീണ്ടെടുക്കുന്നതിനെയും നിയന്ത്രിക്കുന്ന 1998-ലെ വാഷിങ്ങ്ടൻ കോണ്‍ഫറൻസ്‌ പ്രിൻസിപ്പിള്‍സ് ഓണ്‍ നാസി-കോണ്‍ഫിസ്കേറ്റഡ് ആർട്ട് അനുസരിച്ചാണ് തങ്ങൾ മുൻപോട്ടു പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.സുപ്രധാനമായ ഒരു നീക്കത്തിലൂടെ ഹില്‍ഡര്‍ബ്രാന്‍ഡ് യുദ്ധകാലഘട്ടത്തിൽ നടത്തിയ വില്പ്പനകളുടെയും മറ്റും വ്യാപാര രേഖകൾ ജര്‍മ്മൻ ഗവണ്‍മെന്‍റ് ഓണ്‍ലൈനിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അര്‍ഹരായ പിന്‍മുറക്കാരുടെ വക്കീലന്മാർ നിരന്തരമായി ആവശ്യപ്പെട്ട് പോന്ന ഒന്നായിരുന്നു ഇത്
.
ഹെന്റി മാറ്റിസ്സെ, മക്സ് ലിബർമാൻ, കാൽ സ്പിറ്റ്സ്വേഗ് എന്നിവരുടെ സൃഷ്ടികൾ മോഷ്ടിക്കപ്പെടാൻ പദ്ധതിയിട്ടിരുന്നുവെന്നും അത് അർഹരായ പിൻഗാമികളിൽ തിരിച്ചെത്തിക്കുമെന്നും അധികാരികൾ അറിയിക്കുകയുണ്ടായി. നാസി ഏകാധിപത്യത്തിന്റെ ഇരകളോട് നിയമപരവും മൌലികവുമായ ഉത്തരവാദിത്തം പുലര്‍ത്തിക്കൊണ്ട് തങ്ങൾ മുൻപോട്ടു പോകുമെന്ന് ജര്‍മ്മൻ സാംസ്കാരിക വകുപ്പ് മന്ത്രി പറഞ്ഞു.

തിരിച്ചുകിട്ടിയ ഈ കലാ ശേഖരത്തിന്റെ പേരില് തങ്ങൾക്കു അത്യാഹ്ലാദത്തിന്റെ അനുഭൂതികൾ ഇല്ലെന്നും മറിച്ചു ശേഖരത്തിനോടൊപ്പം കൂട്ടി വായിക്കേണ്ടുന്ന കഠിനമായ വ്യഥകളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഉണ്ടാകുന്ന അനൗചിത്യം നിഴലിക്കുന്നുവെന്നും ഷൌബ്ലിൻ കൂട്ടിച്ചേര്‍ത്തു.

ജ്യൂയിഷ് ക്ലെയിംസ് കോണ്‍ഫറന്‍സിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്‍റായ ഗ്രെഗ് ഷ്നീഡർ ഈ നടപടിയെ സ്വാഗതം ചെയ്യുകയും പ്രതിജ്ഞാബദ്ധരായി ഇത്തരം സൃഷ്ടികളുടെ സ്രോതസ് കണ്ടെത്തുകയാണ് അതിപ്രധാനമെന്നും പറയുകയും ചെയ്യുകയുണ്ടായി. ഇതേ മാർഗം മറ്റു മ്യൂസിയങ്ങളും അവലംബിക്കണമെന്നും വസ്തുക്കളുടെ ഭാവിയെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഈ പ്രവർത്തനം സാവധാനത്തിൽ ആകുമായിരുന്നുവെങ്കിലും സുതാര്യവും അതിവേഗവുമായ മാർഗ്ഗങ്ങളിൽ കൂടി തങ്ങള് മുൻപോട്ടു പോകുന്നുവെന്നാണ് അധികാരികൾ പറയുന്നത്.കൊർനിലിയസ് ഗർലിറ്റോയുടെ മാതൃസഹോദര പുത്രി കലാസൃഷ്ടികളുടെ അവകാശ തർക്കങ്ങളുമായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഈ ശേഖരത്തിന്റെ ഒരു ഭാഗം അഡോള്‍ഫ് ഹിറ്റ്ലർ തന്റെ ഒരിക്കലും പൂർത്തിയാകാത്ത ഫ്യൂറര്‍മ്യൂസിയം ഉണ്ടാക്കുവാൻ കൈവശപ്പെടുത്തിയിരിക്കാം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത്തരം ഒരുപാടു സൃഷ്ടികൾ മറ്റു മ്യൂസിയങ്ങളിൽ നിന്നും പിടിച്ചെടുക്കുകയുണ്ടായി. ജൂത കലാസൃഷ്ടികള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഡീജനറേറ്റഡ് ആർട്ട് എന്ന ക്യംപയിനിങ്ങുമായി ബന്ധപ്പെട്ടാണ് ഈ പിടിച്ചടുക്കല്‍ നടന്നത്. യുദ്ധകാലത്തെ ഈ പിടിച്ചെടുക്കൽ ഉണ്ടായിട്ടുള്ളത് മ്യൂസിയങ്ങളിൽ നിന്നും മാത്രമല്ല സ്വകാര്യ വ്യക്തികളിൽ നിന്നും കൂടിയായിരുന്നു.


മ്യൂസിയങ്ങള്‍ക്ക് സൃഷ്ടികൾ തിരിച്ചുനൽകേണ്ടുന്ന മുൻഗണന ക്രമവുമായി ബന്ധപ്പെട്ട കാര്യത്തിൽ കുടുങ്ങി നില്ക്കുകയാണ് ജർമ്മന്‍ ഗവണ്‍മെന്‍റ് ഇപ്പോൾ .


Next Story

Related Stories