കൊച്ചിക്ക് പിന്നാലെ തലസ്ഥാനത്തെ കോടതിയിലും സംഘര്‍ഷം. തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മീഡിയ റൂം അടച്ചു പൂട്ടി പോസ്റ്ററുകള്‍ ഒട്ടിച്ചു. അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ കല്ലെറിഞ്ഞു. സംഘര്‍ഷത്തില്‍ ജീവന് ടിവി റിപ്പോര്‍ട്ടര്‍ അനുലാലിനെ പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനം തല്ലിത്തകര്‍ത്തു.
ഇന്നലെ കൊച്ചി ഹൈക്കോടതിയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗവണ്മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞുരാനെ മാധ്യമങ്ങള്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു കൈയേറ്റം.
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകരുടെ അക്രമം

Next Story