TopTop
Begin typing your search above and press return to search.

വമ്പന്‍ അട്ടിമറി; വീന്‍ഡീസിനെ അഫ്ഗാന്‍ വീഴ്ത്തി

വമ്പന്‍ അട്ടിമറി; വീന്‍ഡീസിനെ അഫ്ഗാന്‍ വീഴ്ത്തി

അഴിമുഖം പ്രതിനിധി

ട്വന്റി-20 ലോകകപ്പില്‍ ആദ്യ അട്ടമറി വിജയം. കരുത്തരായ വെസ്റ്റിന്‍ഡീസിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചു. ആറു റണ്‍സിനായിരുന്നു അഫ്ഗാന്റെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ്. നിസാരമെന്നു തോന്നിത്ത ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് പക്ഷേ 117 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളെ തകര്‍ത്ത് സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുന്ന വിന്‍ഡീസിനെ മാനസികമായി തകര്‍ക്കുന്ന തോല്‍വിയാണ് ഇന്നുണ്ടായിരിക്കുന്നത്. അഫ്ഗാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായെങ്കിലും ഇനിയവര്‍ക്ക് തലയുയര്‍ത്തി തന്നെ നാട്ടിലേക്ക് മടങ്ങാം. ആദ്യമായാണ് ടെസ്റ്റ്‌ പദവിയുള്ള ഒരു രാജ്യത്തിനെതിരെ അഫ്ഗാന്‍ വിജയം നേടുന്നത്.

അഫ്ഗാനായി നാല് ഓവറില്‍ 26 റണ്‍സ് വീതം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് നബിയും റാഷിദ് ഖാനുമായി ബൗളിംഗില്‍ നിര്‍ണ്ണായ പ്രകടനം കാഴ്ചവെച്ചത്. നേരത്തെ ബാറ്റിംഗില്‍ പുറത്താകെ 48 റണ്‍സ് നേടിയ നജീബുളളയാണ് അഫ്ഗാന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. അഞ്ചിന് 56 എന്ന നിലയില്‍ നിന്നാണ് അഫ്ഗാന്‍ 123ല്‍ എത്തിയത്.

Next Story

Related Stories