TopTop
Begin typing your search above and press return to search.

ആമസോണ്‍ വീണ്ടും വിവാദത്തിന്: ഇക്കുറി ഗാന്ധിജിയുടെ ചിത്രം പതിച്ച ചെരുപ്പ് വില്‍പ്പനയ്ക്ക്

ആമസോണ്‍ വീണ്ടും വിവാദത്തിന്: ഇക്കുറി ഗാന്ധിജിയുടെ ചിത്രം പതിച്ച ചെരുപ്പ് വില്‍പ്പനയ്ക്ക്

ദേശീയ പതാക ചിത്രീകരിച്ച ചവിട്ടിക്ക് പിന്നാലെ മഹാത്മാഗാന്ധിയുടെ ചിത്രം പതിച്ച ചെരുപ്പ് വില്‍ക്കാന്‍ ഒരുങ്ങുന്ന ആമസോണ്‍ ഓണ്‍ലൈന്‍ വ്യാപാര ശൃംഖല വിവാദത്തില്‍. ആമസോണിന്റെ യുഎസ് സൈറ്റിലാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം പതിച്ച ചെരുപ്പുകള്‍ വില്‍പ്പനയ്ക്ക് വച്ചത്.

വിവരം ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ചെരുപ്പിന്റെ ചിത്രങ്ങള്‍ സഹിതമാണ് ട്വിറ്ററിലെ പോസ്റ്റ്. 16.99 യുഎസ് ഡോളര്‍(ഏകദേശം 1200 രൂപ) ആണ് ചെരുപ്പിന്റെ വില. ഈയാഴ്ചയാണ് ഇന്ത്യയുടെ ദേശീയ പതാക ചിത്രീകരിച്ച ചവിട്ടി ആമസോണ്‍ വില്‍പ്പനയ്ക്ക് വച്ചത്. സുഷമ സ്വരാജ് ഇതിനെതിരെ രംഗത്തെത്തിയതോടെ ആമസോണ്‍ ഇത് പിന്‍വലിച്ചു. ഇതിനെതിരെ ട്വിറ്ററിലൂടെ സുഷമ നടത്തിയ പ്രതിഷേധം വന്‍ ചര്‍ച്ചയായിരുന്നു.

ഉല്‍പ്പന്നം പിന്‍വലിക്കുകയും ഉപാധികളില്ലാതെ മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വിസ നല്‍കില്ലെന്നും ഇപ്പോഴുള്ള വിസ റദ്ദാക്കുമെന്നുമാണ് സുഷമ പറഞ്ഞത്. പ്രതിഷേധം നയതന്ത്ര പ്രശ്‌നമാകുമെന്ന് ഉറപ്പായതോടെയാണ് ആമസോണ്‍ ഉല്‍പ്പന്നം വിപണിയില്‍ നിന്നും പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് ഗാന്ധിജിയെ അപമാനിക്കുന്ന വിധത്തില്‍ ആമസോണ്‍ ചെരുപ്പുകള്‍ വിപണിയിലിറക്കുന്നത്.


Next Story

Related Stories