TopTop
Begin typing your search above and press return to search.

പതഞ്ജലിയുടെ നൂഡില്‍സിനും ഗുണനിലവാരമില്ല

അഴിമുഖം പ്രതിനിധി

ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിയുടെ ആട്ടാ നൂഡില്‍സിനും നിലവാരമില്ലെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. അനുവദനീയമായതിലും മൂന്നിരട്ടി അളവില്‍ ചാരം പതഞ്ജലിയുടെ നൂഡില്‍ കണ്ടെത്തിയിട്ടുണ്ട്. മാഗിയിലുള്ളതിനേക്കാള്‍ കൂടുതല്‍ ചാരം പതഞ്ജലിയിലുണ്ട്.

മീററ്റില്‍ നിന്നും ഫെബ്രുവരി അഞ്ചിന് ശേഖരിച്ച പതഞ്ജലി നൂഡില്‍സ്, മാഗി, യെപ്പി എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മൂന്നിലും ചാരത്തിന്റെ അളവ് കൂടുതലാണ്.

നിയമപ്രകാരം ഒരു ശതമാനം മാത്രം ചാരമേ അനുവദനീയമായുള്ളൂ. എന്നാല്‍ മൂന്ന് സാമ്പിളുകളും പരിശോധനയില്‍ പരാജയപ്പെടുകയും ഉപയോഗത്തിന് കൊള്ളാത്തതാണെന്ന് കണ്ടെത്തുകയും ചെയ്തു.


Next Story

Related Stories