ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം: യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സ്‌കൂട്ടര്‍ കത്തിച്ചു

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്

തലസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നു. ഇന്നലെ ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ ഒരു സംഘം ആളുകള്‍ സ്‌കൂട്ടര്‍ കത്തിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര കടന്നുപോകുന്നതിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഹര്‍ത്താലിനോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി അക്രമങ്ങള്‍ നടക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍