അഴിമുഖം പ്രതിനിധി
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട് അഴിമതിക്കേസില്‍ വ്യോമസേന മുന്‍മേധാവി എസ്.പി. ത്യാഗിക്ക് സിബിഐ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് നോട്ടീസ് നല്‍കിയത്. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാനാണ് എസ്.പി. ത്യാഗിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
എസ്.പി. ത്യാഗി വ്യോമസേനയുടെ നിലവില്‍ ഉള്ള നിബന്ധനകള്‍ മറികടന്നാണ് അഗസ്റ്റ വെസ്റ്റ്ലാന്ഡുമായി കാരാറില്‍ ഏര്‍പ്പെട്ടതെന്ന് ഇറ്റാലിയിലെ മിലാന് കോടതി കണ്ടെത്തിയിരുന്നു. 225 പേജുള്ള ഇറ്റാലിയന്‍ കോടതി ഉത്തരവില്‍ 17 പേജ് ത്യാഗിയുടെ കരാറിലെ ഇടപാടാണെന്നാണ് റിപ്പോര്‍ട്ട്.
വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ കോഴവാങ്ങിയ രാഷ്ട്രീയക്കാരെയും വ്യോമസേനയിലെ അടക്കമുള്ള ഉദ്യോഗസ്ഥരെയും തിരിച്ചറിഞ്ഞതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കുന്ന സൂചനകള്‍.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി; വ്യോമസേന മുന്‍മേധാവി എസ് പി ത്യാഗിയെ ചോദ്യം ചെയ്യും

Next Story