ന്യൂസ് അപ്ഡേറ്റ്സ്

ഓയില്‍ ലീക്ക്; ശശി തരൂര്‍ കയറിയ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്

അഴിമുഖം പ്രതിനിധി

ഓയില്‍ ലീക്ക് കാരണം ഡല്‍ഹിയില്‍ ടേക്കോഫിനു ശേഷം എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ വിമാനത്തില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂര്‍ അടക്കം 134 യാത്രക്കാര്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ ഗയയില്‍ നിന്നും വാരണാസി വഴി ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന വിമാനം 10 മിനിട്ടിനു ശേഷം ലാന്‍ഡിംഗ് വീലിലെ ഓയില്‍ ലീക്ക് കാരണം എമര്‍ജന്‍സി ലാന്‍ഡിംഗിന് തയ്യാറാവുകയായിരുന്നു. ഓയില്‍ ലീക്ക് കാരണം ലാന്‍ഡിംഗ് വീല്‍ പ്രവര്‍ത്തിക്കാതെയാവുകയാണ് ഉണ്ടായത്. ശ്രീലങ്ക, തായ്ലണ്ട്, ജപ്പാന്‍, എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരോടൊപ്പം ഏഴു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് ബോധ് ഗായയിലുള്ള ഹോട്ടലുകളില്‍ താമസം ഒരുക്കിയിരിക്കുകയാണ്. തകരാര്‍ പരിശോധിക്കുന്നതിനായി പ്രത്യേക സാങ്കേതിക വിദഗ്ധര്‍ ഇന്ന് എത്തും. സാങ്കേതിക തകരാര്‍ കാരണം താന്‍ കയറിയ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ വിവരം എംപി ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍