Top

ലോകത്തെ ഏറ്റവും മോശപ്പെട്ട മൂന്നാമത്തെ എയര്‍ലൈന്‍ എയര്‍ ഇന്ത്യ

ലോകത്തെ ഏറ്റവും മോശപ്പെട്ട മൂന്നാമത്തെ എയര്‍ലൈന്‍ എയര്‍ ഇന്ത്യ
ലോകത്തിലെ ഏറ്റവും മോശപ്പെട്ട എയര്‍ലൈനുകളില്‍ മൂന്നാം സ്ഥാനം എയര്‍ ഇന്ത്യയ്ക്ക്. 2016ല്‍ ഏറ്റവും മോശമായ പ്രവര്‍ത്തനം നടത്തിയ പത്ത് എയര്‍ലൈനുകളില്‍ മൂന്നാം സ്ഥാനമാണ് എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത്.

വിമാനക്കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഫ്‌ളൈറ്റ്സ്റ്റാറ്റ്‌സ് എന്ന കമ്പനിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. ഏറ്റവും മികച്ച പത്ത് എയര്‍ലൈനുകളുടെയും മോശം പത്ത് എയര്‍ലൈനുകളുടെയും ലിസ്റ്റ് ആണ് തയ്യാറാക്കിയത്. വിമാനം വൈകുന്നതും റദ്ദാകുന്നതും കണക്കിലെടുത്താണ് ലിസ്റ്റ് തയ്യാറാക്കുന്നത്. എത്ര ശതമാനം സര്‍വീസുകള്‍ റദ്ദായെന്നും താമസിച്ചെന്നും നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.

എയര്‍ ഇന്ത്യയുടേത് 38.7 ശതമാനം മോശം പ്രവര്‍ത്തനമായിരുന്നെന്ന് കണ്ടെത്തി. 56 ശതമാനം മോശം പ്രവര്‍ത്തനം കാഴ്ചവച്ച എല്‍ അല്‍ ആണ് ഒന്നാം സ്ഥാനത്ത്. ഐസ്‌ലന്‍ഡ് എയര്‍(41.05 ശതമാനം) ആണ് രണ്ടാം സ്ഥാനത്ത്. ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്(38.33), ഏഷ്യാന എയര്‍ലൈന്‍സ്(37.46), ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്(35.8), ഹോംഗ് കോംഗ് എയര്‍ലൈന്‍സ്(33.42), എയര്‍ ചൈന(32.73), കൊറിയന്‍ എയര്‍(31.74), ഹൈനന്‍ എയര്‍ലൈന്‍(30.3) എന്നിവയാണ് നാല് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

കെഎല്‍എം ആണ് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത്. 11.47 ശതമാനം മാത്രമാണ് അവര്‍ മോശം പ്രവര്‍ത്തനം കാഴ്ചവച്ചത്. ഐബേറിയ(11.82), ജെഎഎല്‍(12.2), ഖത്തര്‍ എയര്‍വെയ്‌സ്(13.66), ഓസ്ട്രിനയന്‍(14.26), എഎന്‍എ(14.46), സിംഗപ്പൂര്‍ എയര്‍ലൈന്‍സ്(14.55), ഡെല്‍റ്റ എയര്‍ലൈന്‍സ്(14.83), ടിഎഎം ലിന്‍ഹാസ് എയര്‍ലൈന്‍സ്(14.93), ക്വന്റാസ്(15.7) എന്നിവയാണ് പിന്നാലെയുള്ളത്.

500 വ്യത്യസ്ത സ്രോതസുകളില്‍ നിന്നുള്ള വിവരം ശേഖരിച്ചാണ് തങ്ങള്‍ ഈ ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് ഫ്‌ളൈറ്റ്സ്റ്റാറ്റ്‌സ് വൈസ് പ്രസിഡന്റ് ജിം ഹെറ്റ്‌സെല്‍ അറിയിച്ചു.

Next Story

Related Stories