TopTop
Begin typing your search above and press return to search.

അസംബ്ലി എഗൈന്‍സ്റ്റ് ഫാസിസം; എ ഐ എസ് എഫ് പരിപാടിയില്‍ കനയ്യയെ പങ്കെടുപ്പിക്കാന്‍ ശ്രമം

അസംബ്ലി എഗൈന്‍സ്റ്റ് ഫാസിസം; എ ഐ എസ് എഫ് പരിപാടിയില്‍ കനയ്യയെ പങ്കെടുപ്പിക്കാന്‍ ശ്രമം

അഴിമുഖം പ്രതിനിധി

എ ഐ എസ് എഫ് സംഘടിപ്പിക്കുന്ന അസംബ്ലി എഗയ്ന്‍സ്റ്റ് ഫാസിസത്തില്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ പങ്കെടുപ്പിക്കാന്‍ ശ്രമം. ഇക്കാര്യത്തില്‍ സിപിഐ ദേശീയനേതൃത്വം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വരാമെന്ന കാര്യത്തില്‍ കനയ്യ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഉമര്‍ ഖാലിദും അനിര്‍ബാന്‍ ഭട്ടാചാര്യയും ജയില്‍ മോചിതരായശേഷമേ ഡല്‍ഹിക്കു പുറത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത് ആഗ്രഹിക്കുന്നൂള്ളൂവെന്നാണ് കനയ്യ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 12 ന് കൊച്ചി മറൈന്‍ ഡ്രൈവിലാണ് എ ഐ എസ് എഫ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനുമുമ്പ് ഉമറും അനിര്‍ബനും ജയില്‍ മോചിതരായാല്‍ കനയ്യ കേരളത്തിലെത്തുമെന്നു തന്നെയാണ് എ ഐ എസ് എഫ് സംസ്ഥാനഘടകം പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഈ യോഗത്തിലേക്ക് ഡി. രാജയുടെ മകള്‍ അപരാജിതയേയും പങ്കെടുപ്പിക്കാന്‍ ആലോചനയുണ്ട്. എന്നാല്‍ അപരാജിതയും വരാമെന്നകാര്യത്തില്‍ ഉറപ്പ് പറഞ്ഞിട്ടില്ല.


Next Story

Related Stories