വായിച്ചോ‌

ഐശ്വര്യ ധനുഷിന്റെ ‘ഭരതനാട്യം’ കണ്ട് കണ്ണ് തള്ളി ഐക്യരാഷ്ട്ര സഭ!

പ്രമുഖ നിര്‍ത്തകി അനിതാ രത്‌നം പറഞ്ഞത് ‘താരമൂല്യവും സ്വാധീനവുമില്ലാത്ത ധാരാളം മികച്ച നിര്‍ത്തകിമാര്‍ ഉണ്ടായിരുന്നു’ എന്നാണ്

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് കോളിവുഡ് താരം ധനുഷിന്റെ ഭാര്യയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ നടത്തിയ ഭരതനാട്യമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയില്‍ ലിംഗ സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിന്റെയു ഭാഗമായിട്ടുള്ള പരിപാടിയിലായിരുന്ന ഐശ്വര്യയുടെ കണ്ണുതള്ളിക്കുന്ന പ്രകടനം നടന്നത്.

ഐശ്വര്യയുടെ പ്രകടനം കണ്ട പ്രമുഖ നിര്‍ത്തകി അനിതാ രത്‌നം പറഞ്ഞത് ‘ദയനീയc’ എന്നാണ്. ‘താരമൂല്യവും സ്വാധീനവുമില്ലാത്ത ധാരാളം മികച്ച നിര്‍ത്തകിമാര്‍ ഉണ്ടായിരുന്നു’ എന്നും അനിത ട്വീറ്റ് ചെയ്തു. ഏതായാലു ഐശ്വര്യയുടെ നൃത്തം ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ശിവാജി ഗണേശനെയും, ധനുഷിനെയുമൊക്കെ ചേര്‍ത്ത് ട്രോള്‍ വീഡിയോ ഇറക്കിയിരിക്കുകയാണ് വിരുതന്മാര്‍.


ധാരാളം കമന്റുകളും ഐശ്വര്യയുടെ ‘ഭരതനാട്യ’ത്തിന് വരുന്നുണ്ട്. ‘എങ്ങനെ ഒറ്റ രാത്രികൊണ്ട് ഒരു ട്യൂട്ടോറിയലില്‍ നിന്ന് ഭരതനാട്യം പഠിക്കാം?’, ഈ ‘ഭരതനാട്യം’ കണ്ടാല്‍ നിങ്ങളും എന്തെങ്കിലുമൊക്കെ കമന്റ് പറഞ്ഞുപോകും എന്നൊക്കെ പോകുന്നു കമന്റുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/qLpjgU

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍