TopTop
Begin typing your search above and press return to search.

സത്യം എല്ലാവരും തിരിച്ചറിഞ്ഞു; എ കെ ശശീന്ദ്രന്‍

സത്യം എല്ലാവരും തിരിച്ചറിഞ്ഞു; എ കെ ശശീന്ദ്രന്‍

പൊതുസമൂഹം സത്യം തിരിച്ചറിഞ്ഞതായി എ കെ ശശീന്ദ്രന്‍. മന്ത്രിസ്ഥാനം രാജിവച്ചശേഷം തിരുവനന്തപുരത്തു നിന്നും കോഴിക്കോട് മടങ്ങിയെത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. സത്യം തിരിച്ചറിഞ്ഞ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവര്‍ തനിക്കു പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഇനി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. തോമസ് ചാണ്ടി എന്‍സിപി മന്ത്രിയായി ഉടന്‍ ചുമതലയേറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതമനന്ത്രിസ്ഥാനത്തു നിന്നുള്ള രാജിപ്രഖ്യാപനം കോഴിക്കോട്ടുവച്ചായിരുന്നു നടത്തിയതെങ്കിലും ഇതിനു പിന്നാലെ ശശീന്ദ്രന്‍ തിരുവനന്തപുരത്തേക്കു തിരിച്ചു പോയിരുന്നു. ഇന്നലെ രാത്രിയാണ് അദ്ദേഹം അവിടെ നിന്നും തിരിച്ചു കോഴിക്കോട്ടേക്കു പോന്നത്. കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു യാത്ര. ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കോഴിക്കോട് ബസ് ഇറങ്ങിയ മുന്‍മന്ത്രിക്ക് എന്‍സിപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമായിരുന്നു ഒരുക്കിയത്.


Next Story

Related Stories