ബച്ചനും മഞ്ജുവും പിന്നെ കല്യാണ രാമന്‍മാരും

ജീവിതം പോലും മുക്കുപണ്ടമാകുന്ന കാലമാണല്ലോ ഇത്. അക്ഷയത്രിതീയ ആഘോഷിച്ചില്ലെങ്കില്‍ സുനാമികളും ഭൂകമ്പങ്ങളും ഉണ്ടാകുമെന്ന വിശ്വാസം നമ്മുടെ ഞരമ്പുകളില്‍ കുടിയേറിയിട്ട് വര്‍ഷം നാലഞ്ച് കഴിഞ്ഞിരിക്കുന്നു. കപടമന്ത്രവാദങ്ങളിലൂടെ ആവാഹിച്ചെടുത്ത അക്ഷയത്രിതീയ എന്ന ചെകുത്താനെ ഏപ്രില്‍ മാസങ്ങളില്‍ സമൂഹമധ്യത്തില്‍ തുറന്നുവിടുന്നതില്‍ മത്സരിക്കുകയാണ് ചെന്നൈയിലെ സ്വര്‍ണക്കച്ചവട പ്രമാണികള്‍. അവരുടെ ഇടയിലേക്കാണ് കെട്ടിച്ചമച്ച അക്ഷൗഹിണികളുമായി തൃശൂരില്‍ നിന്ന് കല്യാണരാമന്മാര്‍ വന്നിറങ്ങിയത്. ത്യാഗരാജറോഡിലെ ശിവാജി ഇല്ലത്തിനു സമീപം പതിനയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിപ്പൊക്കിയ കല്യാണ്‍ ജുവലറിയുടെ ഷോറൂമായിരുന്നു കഴിഞ്ഞ വാരത്തിലെ ചെന്നൈ നഗരത്തിലെ പ്രധാന … Continue reading ബച്ചനും മഞ്ജുവും പിന്നെ കല്യാണ രാമന്‍മാരും