ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ മുന്നിലുള്ള നഗരങ്ങളില്‍ ആലപ്പുഴയും. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയോണ്‍മെന്റ് നടത്തിയ ഒരു പഠനത്തിലാണ് ഈ വിലയിരുത്തല്‍. ആലപ്പുഴയ്ക്കൊപ്പം മൈസൂരും പനാജിയും ഉണ്ട്. ഏറ്റവും വൃത്തിഹീനമായ നഗരം ഡല്‍ഹിയാണ്.
മുനിസിപ്പാലിറ്റികളിലെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഖര മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമതയെ അടിസ്ഥാനമാക്കിയാണ് ഈ പഠനം. ഇത്തരം ഒരു പഠനം ഇതിനു മുന്‍പ് നടന്നത് ഒരു പതിറ്റാണ്ട് മുന്നേയാണ്. ഒരു നഗരത്തില്‍ എത്രമാത്രം മാലിന്യം ഉദ്പാദിപ്പിക്കപ്പെടുന്നുണ്ട് എന്ന് ശരിയായി കണക്കാക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ഒന്നും നിലവില്‍ ഇല്ല. ആകെയുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഏകദേശ കണക്കുകളാണിവ. വെറുമൊരു സര്‍വ്വേ ആയി തുടങ്ങിയ ഈ പഠനം കൂടുതല്‍ കാര്യങ്ങള്‍ അറിയുന്തോറും ആഴത്തിലേക്കുള്ള ഒരു സൂക്ഷ്മ പരിശോധന ആയി മാറുകയായിരുന്നു.
2009ല്‍ സാമ്പത്തികകാര്യവകുപ്പ് നടത്തിയ ഒരു പഠനത്തില്‍ ഇന്ത്യയിലെ നഗരങ്ങള്‍ ഒരു ദിവസം 80,000 മെട്രിക് ടണ്‍ ഖരമാലിന്യം ഉദ്പാദിക്കുന്നുണ്ട് എന്ന് കണ്ടെത്തി. 2047 ആകുമ്പോഴേക്കും ഇത് പ്രതിവര്‍ഷം 26 കോടി ടണ്‍ ആയി മാറുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇത്രയും മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ 1400 ചതുരശ്ര കിലോമീറ്റര്‍ ഭൂമി വേണം. ഇത് ചെന്നൈയും ഹൈദരാബാദും മുംബൈയും ചേര്‍ത്ത് വെച്ചാല്‍ ഉള്ള സ്ഥലത്തെക്കാള്‍ വലുതാണ്.
ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ ആലപ്പുഴയും

Next Story