Top

മദ്യം ഉപയോഗിക്കുന്നത് ഭരണഘടനാപരമായ അവകാശം; വരി നിര്‍ത്തി കഷ്ടപ്പെടുത്തരുത്-ജി സുധാകരന്‍

മദ്യം ഉപയോഗിക്കുന്നത് ഭരണഘടനാപരമായ അവകാശം; വരി നിര്‍ത്തി കഷ്ടപ്പെടുത്തരുത്-ജി സുധാകരന്‍
മദ്യം ഉപയോഗിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. അതുകൊണ്ട് തന്നെ വരി നിന്നു മദ്യം വാങ്ങുന്ന അപരിഷ്കൃത രീതി മാറണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മദ്യപാനം ആഘോഷമാക്കുന്നത് അപകടമാണ്.

ജനങ്ങള്‍ക്ക് ദോഷമാകാത്ത രീതിയില്‍ വ്യക്തമായ പദ്ധതികളോടെ ആയിരിക്കണം മദ്യശാലകള്‍ മാറ്റേണ്ടത്. എക്സൈസ് വകുപ്പ് സ്വന്തം കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് അതിനുള്ള സൌകര്യം ഒരുക്കണം.  എന്നാല്‍ മദ്യത്തിന്റെ പേര് പറഞ്ഞു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ രാഷ്ട്രീയവത്ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.  ആര്‍ക്കും ശല്യമില്ലാതെ നിയന്ത്രിച്ച് മദ്യം കഴിക്കുന്നവരെ കുറ്റപ്പെടുത്താന്‍ ആകില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

ചേര്‍ത്തലയില്‍ ആലപ്പുഴ ജില്ല എക്സൈസ് എംപ്ലോയീസ് സഹകരണസംഘം വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

Next Story

Related Stories