Top

ഇത്രേം ഭീകരമായൊരു കാലത്ത് എ സി മുറിയില്‍ കിടന്നാലും ഉറങ്ങാന്‍ പറ്റൂല; തെരുവില്‍ ഇറങ്ങിയതിന് അലന്‍സിയര്‍ക്കു കാരണങ്ങളുണ്ട്

ഇത്രേം ഭീകരമായൊരു കാലത്ത് എ സി മുറിയില്‍ കിടന്നാലും ഉറങ്ങാന്‍ പറ്റൂല; തെരുവില്‍ ഇറങ്ങിയതിന് അലന്‍സിയര്‍ക്കു കാരണങ്ങളുണ്ട്
നടന്‍ അലന്‍സിയര്‍ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ ഏകാംഗ നടകരൂപത്തിലുള്ള ഫാസിസ്റ്റ് പ്രതിരോധ പ്രകടനം കേരളം മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്. സമൂഹം നേരിടുന്ന പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ ഒരു സിനിമ നടന്‍ എന്ന നിലയില്‍ കിട്ടുന്ന എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചു കഴിയാമെന്നു ചിന്തക്കാതെ, തനിക്കു വേണ്ടിയെന്നല്ലാതെ എല്ലാവര്‍ക്കും വേണ്ടി തെരുവില്‍ ഇറങ്ങി അലന്‍സിയര്‍ ആണ് യഥാര്‍ത്ഥ കലാകാരന്‍ എന്നു സോഷ്യല്‍ മീഡിയ അടക്കം പറയുന്നു.

അലന്‍സിയര്‍ ഒരു സര്‍പ്രൈസ് പോലെ അവതരിപ്പിച്ച ഈ നാടകം അദ്ദേഹം ആലോചിച്ചുറപ്പിച്ചു തന്നെ ചെയ്തതാണെന്നു വ്യക്തമാക്കുന്നതാണ് കഥാകൃത്ത് ഷാജികുമാറിന്റെ ഭാര്യ മനീഷ നാരായന്റെ ഫെയ്‌സ്ബുക്ക്. മനീഷയുടെ ഈ പോസ്റ്റില്‍ കാണാം അലന്‍സിയര്‍ എന്ന നടന്റെ സാമൂഹികബോധം എത്രത്തോളമെന്ന്.

മനീഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ

ഇന്നലെ ഉച്ചയ്ക്കാണ് അലന്‍ ചേട്ടന്‍
നാടകത്തിന്റെ കാര്യം പറയുന്നത്.
പ്ലാനിംഗ് നടക്കുന്ന സമയത്ത്
ഞാന്‍ പുള്ളിയോട് പറഞ്ഞു,

അലന്‍ ചേട്ടാ RSSന്റെ strong area ആണ് കാസര്‍ഗോഡ്, ചിലപ്പോ തല്ല് വരെ കിട്ടും.
അപ്പൊ പുള്ളി പറഞ്ഞു,
' തല്ലട്ടെടി, എനിക്കതൊന്നും ഒരു വിഷയമേ അല്ല. എനിക്കിപ്പോ ഈ ഹോട്ടല്‍ മുറിയില്‍
വാതിലടച്ചു കുറ്റിയിട്ട് AC ഓണ്‍ ചെയ്ത്
മൂടിപ്പുതച്ച് സുഖമായി കിടക്കാം.
പക്ഷെ ഉറങ്ങാന്‍ പറ്റൂല.
അത്രേം ഭീകരമായ കാലത്തും ലോകത്തുമാണ്
നമ്മള്‍ ജീവിക്കുന്നത്.
ആരും അത് മനസിലാക്കുന്നില്ല.'
എന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടിട്ടാവണം
പുള്ളി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു,

'എടീ അവന്മാര്‍ക്ക് ഇതൊന്നും കണ്ടാല്‍ മനസിലാവൂല്ല. അതിന് ബുദ്ധി വേണ്ടേ?'
കാസര്‍ഗോഡ് ബസ് സ്റ്റാന്‍ഡില്‍ അദേഹം നിറഞ്ഞാടുകയായിരുന്നു.
അലന്‍സിയര്‍ എന്ന സിനിമ നടനെ മാത്രമേ
നമ്മളില്‍ പലര്‍ക്കും അറിയുള്ളൂ,
അദേഹത്തിലെ ശക്തനായ തിയേറ്റര്‍ ആര്‍ട്ടിസ്റ്റിനെ ആദ്യമായി കാണുകയായിരുന്നു.
നാടകം അവസാനിക്കുമ്പോ
പരിപാടി conlude ചെയ്ത് സംസാരിക്കാനുള്ള ദൗത്യം എന്നെ ഏല്‍പ്പിച്ചത് M A Rahman മാഷാണ്.
അലന്‍ ചേട്ടന്റെ പെര്‍ഫോര്‍മന്‍സ് കണ്ട്

അന്തം വിട്ട കുന്തം പോലെ നില്‍ക്കുവാരുന്നു ഞങ്ങള്‍. വരാന്‍ പോകുന്ന ആസുര കാലത്തിനെതിരെയുള്ള അപൂര്‍വ്വം ചില പ്രതിരോധങ്ങളില്‍ ഒന്നാണ്
ഇന്നലെ അലന്‍ ചേട്ടന്‍ നിര്‍വഹിച്ചത്.
ആ ചരിത്ര നിമിഷത്തിന് സാക്ഷി ആയി
എന്നതിലാണ് സന്തോഷം.
ആര്‍ടിസ്റ്റ് ബേബി ഒട്ടും ചീപ്പ് അല്ലാ
മുത്താണ് മുത്ത്‌


Next Story

Related Stories