TopTop
Begin typing your search above and press return to search.

അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കി

അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കി

അഴിമുഖം പ്രതിനിധി

തെന്നിന്ത്യന്‍ ചലച്ചിത്ര താരം അമല പോള്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തു. തമിഴ് സംവിധായകന്‍ എ എല്‍ വിജയുമായുള്ള ബന്ധത്തില്‍ നിന്ന് ഒഴിയാനാണ് അമല ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ ദിവസങ്ങള്‍ക്കു മുമ്പ് പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും അഭിപ്രായപ്രകടനത്തിന് അമല തയ്യാറായിരുന്നില്ല. അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

2014 ആയിരുന്നു അമലയും വിജയും വിവാഹിതരാകുന്നത്. വിജയം സംവിധാനം ചെയ്ത ദൈവത്തിരുമകന്‍ എന്ന ചിത്രത്തില്‍ അമല അഭിനയിച്ചിരുന്നു. ഈ സിനിമയോടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് വിവാഹത്തിലുമെത്തി. ക്രിസ്ത്യാനിയായ അമലയും ഹിന്ദുവായ വിജയും ഇരുവരുടെയും മതാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടത്തിയിരുന്നു.

അമല പോള്‍; ചില സദാചാര വ്യാകുലതകളും കോള്‍മയിര്‍ സാഹിത്യവും


വിവാഹശേഷം അമല വീണ്ടും സിനിമ തിരക്കുകകള്‍ക്കിടയിലേക്ക് പോയതാണ് കുടുംബത്തില്‍ അസ്വാസ്ഥ്യങ്ങള്‍ക്കിടയായതെന്നും വിജയയുടെ മാതാപിതാക്കള്‍ക്ക് അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് താതപര്യമില്ലായിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിജയ് യുടെ പിതാവ് തന്നെ ഒരു സ്വകാര്യ റേഡിയോ അഭിമുഖത്തില്‍ അമലയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു

അതേസമയം നടന്‍ ധനുഷുമായി അമലയ്ക്ക് അടുപ്പമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ബന്ധമാണ് വിജയ്- അമല ദമ്പതികള്‍ക്കിടയില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്നും പറയുന്നുണ്ട്. ധനുഷിന്റെ ചിത്രത്തിലാണ് അമല ഇപ്പോള്‍ അഭിനയിക്കുന്നത്.


Next Story

Related Stories