TopTop
Begin typing your search above and press return to search.

ലോ ബഡ്ജറ്റ് സിനിമകള്‍ക്ക് പണം മുടക്കാന്‍ ആമസോണ്‍

ലോ ബഡ്ജറ്റ് സിനിമകള്‍ക്ക് പണം മുടക്കാന്‍ ആമസോണ്‍

അലീസ റോസന്‍ബര്‍ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആമസോണ്‍ ലോ ബഡ്ജറ്റ് സിനിമകള്‍ക്ക് പണം മുടക്കാന്‍ പോകുന്നു. അവ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ലഭ്യമാക്കുകയും ചെയ്യും. സിനിമാശാലകളില്‍ പോകാന്‍ മടിയുള്ള ആളുകള്‍ക്ക് ഒരു വര്‍ഷമൊന്നും ഇവ കാണാന്‍ കാത്തിരിക്കേണ്ട.

ആമസോണ്‍ പുതിയ ഒരു മേഖലയില്‍ പ്രവേശിക്കുന്നു എന്നതിനേക്കാള്‍ ഇവിടെ ശ്രദ്ധിക്കേണ്ടത് സിനിമാ മേഖലയില്‍ വരുന്ന മാറ്റങ്ങളാണ്. അബോര്‍ഷന്‍ കോമഡിയായ 'ഒബ്വിയസ് ചൈല്‍ഡ്' പോലെയുള്ള ചുരുക്കം ചില സിനിമകള്‍ മാത്രമേ തിയേറ്ററില്‍ റിലീസ് ആയതിന്റെ മാസങ്ങള്‍ക്കുള്ളില്‍ സ്ട്രീമിങ്ങിന് ലഭ്യമായിട്ടുള്ളൂ. നെറ്റ്ഫ്ലിക്സിന്റെ 'ക്രൌച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗന്‍' രണ്ടാം ഭാഗം ഈ വര്‍ഷം ഐമാക്സ് തിയേറ്ററിലും സ്ടീമിംഗ് സര്‍വീസിലും ഒരേ ദിവസം പുറത്തിറങ്ങുന്നു. സോണി പിക്ചേര്‍സ് എന്റര്‍ടെയ്ന്‍മെന്റ് 'ഇന്റര്‍വ്യൂ' ഓണ്‍ലൈനായി റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും ഹാക്കര്‍മാരുടെ ഭീഷണികളെ ഭയന്ന് ഓണ്‍ലൈന്‍ റിലീസ് നടത്തിയപ്പോള്‍ പ്രേക്ഷകര്‍ വമ്പന്‍ പ്രതികരണമാണ് നല്‍കിയത്. സിനിമ തിയെറ്ററുകളില്‍ പ്രദര്‍ശനം അവസാനിപ്പിച്ചിട്ടും ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന് തിരക്കുണ്ട്‌.എന്നാല്‍ ആമസോണ്‍ ഒരു പടി കൂടി കടന്ന് ചെറിയ ബഡ്ജ സിനിമകള്‍ക്ക് പണം മുടക്കാനുള്ള പദ്ധതിയെ അനുകൂലിക്കുകുകയാണ്. ആമസോണിന് പരിഗണിക്കാവുന്ന അഞ്ച് സിനിമാസംവിധായകര്‍ ഇതാ.

ഡീ റീസ്: എച്ച് ബി ഓയില്‍ ശ്രദ്ധയാകര്‍ശിച്ച 'പരിയ' എന്ന ആദ്യസിനിമയിലൂടെയാണ് ഡീ റീസ് പ്രശസ്തയാകുന്നത്. അതേത്തുടര്‍ന്ന്‍ ക്വീന്‍ ലത്തീഫ അഭിനയിക്കുന്ന ബെസ്സി സ്മിത്തിന്റെ ആത്മകഥാസിനിമ സംവിധാനം ചെയ്യുന്നത് ഡീ റീസ് ആണ്. സ്മിത്ത് ജീവിച്ച കാലത്തെ പറ്റി ചോദിച്ചപ്പോള്‍ കറുത്തവര്‍ഗ അമേരിക്കക്കാരുടെ ഭൂമിശാസ്ത്ര സഞ്ചാരത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും ബ്ലൂസ് ഗായകരുടെ ജീവിതങ്ങളെപ്പറ്റിയും സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റിയും ഒക്കെ ഡി റീസ് സംസാരിച്ചു. ഓറഞ്ച് ഈസ്‌ ദി ന്യൂ ബ്ലാക്ക് സീരീസില്‍ കറുത്തവര്‍ഗസ്ത്രീകളുടെ കഥകള്‍ക്ക് നെറ്റ്ഫ്ലിക്സ് പണം മുടക്കുന്നെങ്കില്‍ ആമസോണ്‍ തീര്‍ച്ചയായും റീസിന് സിനിമ പിടിക്കാന്‍ പണം നല്‍കണം.

ഡെസ്റ്റിന്‍ ദാനിയല്‍ ക്രേട്ടന്‍: ക്രെട്ടന്റെ 'ഷോര്‍ട്ട് ടേം 12' എന്ന സിനിമ ഇരുപതുകളുടെ അവസാനത്തിലുള്ള ഗ്രേസ് എന്ന സ്ത്രീയെപ്പറ്റിയാണ്‌. സ്വന്തം കുടുംബങ്ങളുടെ കൂടെ ജീവിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കായുള്ള ഒരു അഭയകേന്ദ്രത്തിലാണ് അവരുടെ ജോലി. 2013ല്‍ ഞാന്‍ കണ്ട മികച്ച സിനിമകളില്‍ ഒന്നാണിത്. ടാലന്റ് കണ്ടെത്താന്‍ ഇദ്ദേഹത്തിനു പ്രത്യേക കഴിവാണ്. നിങ്ങള്‍ക്ക് സെല്‍മയിലെ കീത്ത് സ്റാന്‍ഫീല്‍ഡിനെ ഇഷ്ടപ്പെട്ടോ? ക്രേട്ടന്‍ ആണ് അയാളെ ആദ്യം അവതരിപ്പിച്ചത്. മാര്‍ക്കസ് എന്ന കഥാപാത്രത്തെ ഉദാത്തമാക്കിയത് കീത്ത് ആണ്. മികച്ച ഇമേജുകള്‍ സൃഷ്ടിക്കാനും ക്രേട്ടന് വലിയ കഴിവാണ്. 'ഷോര്‍ട്ട് ടേം' എന്ന സിനിമയില്‍ അമേരിക്കന്‍ പതാക ഉപയോഗിച്ചിരിക്കുന്നത് ഒരേ സമയം സുന്ദരവും ദേശസ്നേഹത്തിന്റെ അര്‍ഥം വെളിവാക്കുന്നതുമാണ്.ബ്രിറ്റ് മാര്‍ലിംഗ്: എഴുത്തുകാരിയും നടിയുമായ ഇവര്‍ അങ്ങേയറ്റം വൈയക്തികമായ സിനിമകളാണ് ചെയ്യാറ്. ചെറിയ സമൂഹങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് മാര്‍ലിംഗ് സിനിമകളിലൂടെ മനസിലാക്കാന്‍ ശ്രമിക്കുന്നത്. കള്‍ട്ടുകളും അനാര്‍ക്കിസ്റ്റ് സംഘങ്ങളും ഒക്കെ സിനിമയ്ക്ക് വിഷയമായിട്ടുണ്ട്. ഒരു നടിയെന്ന നിലയിലെ അവരുടെ പ്രകടനവും മനോഹരമാണ്. അവര്‍ സംവിധാനം ചെയ്‌താല്‍ എങ്ങനെയുണ്ടാകും എന്നറിയാന്‍ ആഗ്രഹമുണ്ട്.

ഇസാ റേ: റേയുടെ 'മിസ്‌അഡ്വെഞ്ചര്‍സ് ഓഫ് ഓക്വാര്‍ഡ്‌ ബ്ലാക്ക് ഗേള്‍' അത്ര ഗംഭീരമല്ല. അവരുടെ മറ്റുഷോകളും സമയമെടുക്കുന്നുണ്ട് ആളുകള്‍ക്ക് ഇഷ്ടമായി വരാന്‍. മെല്ലെ പുരോഗമിക്കുന്ന കോമഡിയാണ് അവരുടെ ശൈലി. എന്നാല്‍ സിനിമയുടെ ഭാഷ അവര്‍ എങ്ങനെ ഉപയോഗിക്കും എന്നറിയാന്‍ കൌതുകമുണ്ട്.

ആന്‍ഡ്ര്യു ഹേ: ആധുനിക ഗേ ജീവിതത്തെ ആസ്പദമാക്കിയുള്ള എച്ച് ബി ഓ സിറ്റ്കോം 'ലുക്കിംഗ്'ന്റെ തിരക്കിലാണ് ഹേ. മെയിന്‍സ്ട്രീം ബോക്സ് ഓഫീസില്‍ റൊമാന്റിക് കോമഡി തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു പക്ഷെ പുതിയ തലമുറയ്ക്ക് ചേരുന്ന തരത്തില്‍ ആ വിഭാഗത്തെ മാറ്റാന്‍ ഹെയ്ക്ക് കഴിയും.


Next Story

Related Stories