TopTop
Begin typing your search above and press return to search.

102 ഡിഗ്രി പനിക്കിടയിലും അമിത് ഷാ ചോറും സാമ്പാറും തൈരും കഴിച്ച് കിടന്നുറങ്ങിയതായി ദ ഹിന്ദു

102 ഡിഗ്രി പനിയ്ക്കിടയിലും കര്‍ണാടകയുടെ തീരദേശ മേഖലയില്‍ ഓടിനടന്ന് പ്രചാരണം നടത്താനെത്തി രാത്രി വളരെ ശാന്തനായി ചോറും സാമ്പാറും തൈരും കൂട്ടി കഴിച്ച് കിടന്നുറങ്ങിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെക്കുറിച്ച് ദ ഹിന്ദുവിന്റെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് പറയുന്നു. അസുഖം അവഗണിച്ചും അമിത് ഷാ നടത്തുന്ന വിശ്രമമില്ലാത്ത പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ദ ഹിന്ദു സ്്‌പെഷന്‍ കറസ്‌പോണ്ടന്റ് സുബ്രഹ്മണ്യയുടെ റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ നിന്ന് മംഗലാപുരത്തയേക്ക് വിമാനം കയറിയപ്പോള്‍ തന്നെ അമിത് ഷായ്ക്ക് നല്ല പനിയുള്ളതായി ഡോക്ടര്‍ പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ വീണ്ടും ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം അദ്ദേഹം ഇഡലി, ഉപ്പുമാവ്, കേസരി, പഴങ്ങള്‍ തുടങ്ങിയവ കഴിച്ചതായും കട്ടന്‍ കാപ്പി കുടിച്ചതായും ഹിന്ദു അറിയിക്കുന്നു.


Next Story

Related Stories