TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രിയുടെ ഭാര്യ ഇനി ചലച്ചിത്ര പിന്നണി ഗായിക

മുഖ്യമന്ത്രിയുടെ ഭാര്യ ഇനി ചലച്ചിത്ര പിന്നണി ഗായിക

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് ബോളിവുഡില്‍ പിന്നണി ഗായികയായി അരങ്ങേറി. പ്രിയങ്ക ചോപ്ര നായികയായെത്തുന്ന ജയ് ഗംഗാജല്‍ എന്ന ചിത്രത്തിലാണ് അമൃതയുടെ ഗാനമുള്ളത്. പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ഭക്തിഗനമാണ് അമൃത പാടിയിരിക്കുന്നത്.

തന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാനാവാത്തൊരു അനുഭവമാണ് ഒരു ചലച്ചിത്രത്തിനുവേണ്ടി പാടി കഴിഞ്ഞപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് അമൃത പറയുന്നത്. പ്രകാശ് ഝായുടെ നിര്‍ബന്ധമാണ് ഇത്തരമൊരു നീക്കത്തിനു കാരണമെന്നും അവര്‍ പറയുന്നു. മറ്റൊരു സിനിമയയ്ക്കു വേണ്ടി ഞാന്‍ ഒരു പാട്ട് പാടിയിരുന്നു. ഇതു കേട്ടശേഷം അദ്ദേഹത്തിന്റെ സിനിമയിലെ ഗാനത്തിന്റെ സിറ്റുവേഷന് എന്റെ ശബ്ദം ചേരുമെന്ന് തോന്നിയതുകൊണ്ട് ഢാഎന്നെ സമീപിപ്പിക്കുകയായിരുന്നുവെന്നും അമൃത പറഞ്ഞു.

സലിം-സുലൈമാന്‍ എന്നിവരാണ് ജയ് ഗംഗാജലിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മനോജ് മുണ്ടാഷിര്‍ ആണ് ഗാനരചയിതാവ്. ഒന്നരദിവസം കൊണ്ടാണ് റെക്കോര്‍ഡ് പൂര്‍ത്തിയാക്കിയത്.

താന്‍ ഈ ഗാനം പാടിയത് പ്രതിഫലം വാങ്ങാതെയാണെന്നും സിനിമയില്‍ തുടര്‍ന്നു പാടണമെന്നു തീരുമാനിച്ചിട്ടില്ലെന്നും അമൃത പറഞ്ഞു.

എന്തായാലും തന്റെ പാട്ട് ഭര്‍ത്താവിന് ഇഷ്ടമായിട്ടുണ്ടെന്നാണ് അമൃത വ്യക്തമാക്കിയിട്ടുള്ളത്. നായികാ കേന്ദ്രീകൃതമായ സിനിമയാണ് ജയ് ഗംഗാജല്‍. അതു തന്നെ നല്ലൊരു തുടക്കമായി കാണുകയാണെന്നും അമൃത പറയുന്നു.


Next Story

Related Stories