ട്രെന്‍ഡിങ്ങ്

കുമ്മനടിക്കാന്‍ വരുന്ന രാഷ്ട്രീയക്കാരോട്, നിങ്ങളെ പുകച്ചു പുറത്തുചാടിക്കാന്‍ ഇവിടെയൊരു സൈബര്‍ പ്രതിപക്ഷമുണ്ട്

ജിഷ്ണു പ്രണോയ്, വിനായക്, ഹാദിയ.. സൈബര്‍ ശബ്ദം ഉയരുക തന്നെയാണ്..

കഴിഞ്ഞ 764 ദിവസത്തിനിടയ്ക്ക് (ജനുവരി 13 വരെ) ശ്രീജിത്തിനെ സന്ദര്‍ശിച്ച ഏക രാഷ്ട്രീയ നേതാവ് പി സി ജോര്‍ജ്ജ് മാത്രമായിരുന്നു. നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാല പാര്‍വ്വതി ശ്രീജിത്തിനും അമ്മയ്ക്കും ഒപ്പം പ്രതിഷേധ ലൈവ് ചെയ്തത് ശ്രദ്ധയില്‍ പെട്ട പിസി നിയമസഭയില്‍ വിഷയം ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ശ്രീജിത്തിന്റെ ആവശ്യങ്ങളിന്‍ മേല്‍ ഉടന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പത്രക്കുറിപ്പ് ഇറക്കി. അനുകൂല നിലപാട് സ്വീകരിച്ച ഗവണ്‍മെന്‍റ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഇതല്ലാം നടന്നത് 2017 മാര്‍ച്ചില്‍. അതിനു ശേഷവും നിരവധി രാഷ്ട്രീയ നേതാക്കള്‍ ശ്രീജിത്തിന് മുന്‍പിലൂടെ എസി കാറില്‍ ചീറിപ്പാഞ്ഞു പോയി. രാഷ്ട്രീയപാര്‍ട്ടികളുടെ നിരവധി സമരം സെക്രടറിയേറ്റിന് മുന്‍പില്‍ അരങ്ങേറി. പോലീസുകാരുടെ ജലപീരങ്കിയും ഗ്രനേഡും സമരക്കാരുടെ കല്ലേറുമൊന്നും ഈ യുവാവിനെ പേടിപ്പിച്ചോടിച്ചില്ല. കണ്ണീര്‍വാതക പ്രയോഗങ്ങള്‍ ഇവനെ കരയിപ്പിച്ചില്ല. ഇതിനിടയില്‍ നിന്നു തൊണ്ട കീറി പ്രസംഗിച്ച നേതാക്കളുടെ നോട്ടത്തിന്റെ പരിധിയില്‍ പോലും തലമാത്രം പുറത്തു കാട്ടി പുതപ്പിനുള്ളില്‍ ചുരുണ്ടുകിടക്കുന്ന ഈ യുവാവിന്റെ ദൃശ്യം പതിഞ്ഞില്ല.

ഇനിയൊരു മകന്റെ ശവം കൂടി മണ്ണിനടിയിലേക്ക് തള്ളേണ്ട ഗതികേട് ഉണ്ടാക്കരുതേ; ഒരമ്മയുടെ അപേക്ഷയാണ്‌

ഒടുവില്‍ ഒരു ചെറിയ മുല്ലപ്പൂ വിപ്ലവം വേണ്ടി വന്നു ഇവരില്‍ ചിലരെ ഉണര്‍ത്താന്‍. ശ്രീജിത്തിന് വേണ്ടി സൈബര്‍ കൂട്ടായ്മ തെരുവിലിറങ്ങിയപ്പോള്‍ മടയില്‍ നിന്നും ചിലര്‍ പുറത്തിറങ്ങി തുടങ്ങി. ആദ്യം എത്തിയത് പടനായകന്‍ തന്നെ. ഒരു മച്ചുനന്‍ ചന്തു ചെന്നിത്തലയെ കാത്ത് അവിടെയുണ്ടായിരുന്നു. രാജാവേ താങ്കള്‍ നഗ്നനാണ് എന്നു പറഞ്ഞുകൊണ്ടു ഒരു യുവ കോണ്‍ഗ്രസ്സുകാരന്‍. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താന്‍ ശ്രീജിത്തിനെയും കൂട്ടി കാണാന്‍ വന്ന കാര്യമാണ് ആന്‍ഡേഴ്സണ്‍ എഡ്വാര്‍ഡ് എന്ന യുവാവ് ഓര്‍മ്മിപ്പിച്ചത്. അന്നത്തെ ചെന്നിത്തല മന്ത്രി ശ്രീജിത്തിന് കൊടുത്ത ഉപദേശം ‘പൊടിയടിക്കേണ്ട, കൊതുക് കടി കൊള്ളേണ്ട’ എന്നായിരുന്നു.

“കൊതുക് കടി കൊള്ളണ്ട എന്നല്ലേ സാറ് മന്ത്രിയായിരിക്കുമ്പോ ഇവനോട് പറഞ്ഞത്?” ചെന്നിത്തലയ്ക്ക് കിട്ടിയ മുട്ടന്‍ പണി (വീഡിയോ)

കഴിഞ്ഞ ദിവസം മുന്‍ കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും സിപിഎം മുന്‍ എം എല്‍ എ വി ശിവന്‍കുട്ടിയും ശ്രീജിത്തിനെ കാണാന്‍ എത്തി. അവരൊക്കെ 765 ദിവസം വെയിലും പൊടിയും കൊണ്ട ആ ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുകയും ക്യാമറയ്ക്ക് മുന്‍പില്‍ പോസ് ചെയ്യുകയും ചെയ്തു.

ശ്രീജിത്തിനൊപ്പം; ഈ പോരാട്ടത്തില്‍ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്ന് പാര്‍വതിയും

കുമ്മനടി ദേശീയ അഭ്യാസമാക്കിയ സംഘ പരിവാറുകാരാണ് ഇക്കൂട്ടത്തിലെ വലിയ തമാശക്കാര്‍. സംഘപരിവാര്‍ അനുകൂല ട്രോള്‍ പേജ് ഔട്ട്സ്പോക്കണ്‍ ആണ് തങ്ങളുടെ ആഹ്വാനപ്രകാരമാണ് പ്രതിഷേധക്കാര്‍ തടിച്ചു കൂടിയത് എന്നു അവകാശപ്പെട്ടാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ഔട്സ്പോക്കണ്‍, മല്ലു സൈബര്‍ സോള്‍ജിയേഴ്സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച മില്ല്യണ്‍ മാസ്‌ക് മാര്‍ച്ചില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുകയും, സജ്ജീകരണങ്ങള്‍ ഒരുക്കി സഹായിക്കുകയും ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും ഒപ്പം യഥാ സമയം വാര്‍ത്തകള്‍ നല്‍കി മികച്ച പിന്തുണ നല്‍കിയ ജനം ടിവി, മറുനാടന്‍ മലയാളിയ്ക്കും മറ്റു മാധ്യമങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. ഇങ്ങനെയാണ് പേജ് പോസ്റ്റിട്ടിരിക്കുന്നത്. തങ്ങള്‍ ക്യാമ്പയിന്‍ നടത്തിയതിന് ശേഷമാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത് എന്നും ഈ പേജ് അവകാശപ്പെടുന്നുണ്ട്.

ശ്രീജിത്തിന്റെ സമരം: കുമ്മനടിച്ച് സംഘപരിവാര്‍ ട്രോള്‍ ഗ്രൂപ്പ് ഔട്ട്‌സ്‌പോക്കണ്‍

യഥാര്‍ത്ഥത്തില്‍ ഈ രാഷ്ട്രീയ നേതൃത്വം സ്വമേധയാ വരുന്നതല്ല എന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്. സൈബര്‍ പ്രതിഷേധത്തിന്റെ ചൂടും പുകയുമേറ്റ് സ്വന്തം മടയിലെ സുഖ ശീതളിമയില്‍ നിന്നും പുറത്തു ചാടിയതാണ് അവര്‍. ഇനിയും അവകാശികള്‍ പല വേഷത്തില്‍ കടന്നു വരും. അവര്‍ വരട്ടെ. ശ്രീജിത്തിനും പോലീസുകാരുടെ ക്രൂര പീഡനമേറ്റ് കൊല്ലപ്പെട്ട ശ്രീജീവിനും നീതി കിട്ടട്ടെ. പോലീസുകാര്‍ ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മയുടെ തോരാത്ത കണ്ണീര് പോലെ ഒരമ്മയുടെ കണ്ണീരുകൂടി നമ്മുടെ കാലടിയിലൂടെ ഒഴുകി നമ്മെ പൊള്ളിക്കാതിരിക്കട്ടെ.

അരാഷ്ട്രീയം എന്നു എത്ര എന്നാക്ഷേപിച്ചാലും നീതിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സൈബര്‍ പ്രതിപക്ഷം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു എന്നു തെളിയിക്കുകയാണ് സെക്രട്ടറിയേറ്റിന് മുന്‍പില്‍ അണിനിരന്ന ജനക്കൂട്ടം. ജിഷ്ണു പ്രണോയ്, വിനായക്, ഹാദിയ.. സൈബര്‍ ശബ്ദം ഉയരുക തന്നെയാണ്..

നിങ്ങള്‍ നടന്നുപോയ വഴിയിലായിരുന്നു ശ്രീജിത് കിടന്നത്; മാധ്യമങ്ങള്‍ എന്തു ചെയ്തു എന്നു ചോദിക്കുന്നവരോട്, ഇത് കൂടി വായിക്കുക

സെക്രട്ടേറിയറ്റിന് മുന്നില്‍ 760 ദിവസം: ശ്രീജിത് ഇവിടെ മരിച്ചു വീണാലെങ്കിലും സര്‍ക്കാര്‍ കണ്ണ് തുറക്കുമോ?

ഒരിക്കല്‍ കൊടിയ പോലീസ് മര്‍ദ്ദനത്തിന്റെ ഇരയായ ആള്‍ അതേ പൊലീസിന്റെ ആത്മവീര്യത്തെ സംരക്ഷിക്കുന്ന വിചിത്രമായ കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍