TopTop
Begin typing your search above and press return to search.

എറണാകുളം ലോ കോളജ് യൂണിയന്‍ ചെയര്‍മാന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

എറണാകുളം ലോ കോളജ് യൂണിയന്‍ ചെയര്‍മാന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

കെ എസ് യു നേതാവും എറണാകുളം ലോ കോളജ് യൂണിയന്‍ ചെയര്‍മാനുമായ അനന്തവിഷ്ണു(21) ബൈക്ക് അപകടത്തില്‍ മരിച്ചു. രാത്രി 7.30 ന് കൊടകരയില്‍ നിന്നും ആളൂരിലെ അമ്മയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് കൊപ്രക്കളം പുലിപ്പാറക്കുന്ന് കൊട സ്റ്റോപ്പില്‍ അപകടം. എറണാകുളത്ത് നിന്നും ട്രെയിനില്‍ ഇരിങ്ങാലക്കുട സ്റ്റേഷനിലിറങ്ങി ബൈക്ക് എടുത്ത് വരികയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയതായി സംശയിക്കുന്നു. പോലീസിന് വാഹനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. റോഡില്‍ കിടന്ന അനന്ത വിഷ്ണുവിനെ നാട്ടുകാരാണ് ഓട്ടോറിക്ഷയില്‍ കൊടകര ശാന്തി ആസ്പത്രിയില്‍ എത്തിച്ചത്.

മറ്റത്തൂര്‍കുന്ന് ചിറ്റഴിയത്ത് സോമന്റെ മകനാണ് അനന്ത വിഷ്ണു. എറണാകുളം ലോകോളജില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. അമ്മയും സഹോദരിയുമുണ്ട്‌


Next Story

Related Stories