TopTop
Begin typing your search above and press return to search.

കരമന കൊലപാതകം; അനന്തുവിനെ തട്ടിക്കൊണ്ടുപോവുന്നതുൾപ്പടെ കൂടുതൽ ദൃശ്യങ്ങള്‍ പുറത്ത്, അരുംകൊല പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം

കരമന കൊലപാതകം; അനന്തുവിനെ തട്ടിക്കൊണ്ടുപോവുന്നതുൾപ്പടെ കൂടുതൽ ദൃശ്യങ്ങള്‍ പുറത്ത്, അരുംകൊല പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം

കരമനയിൽ നിന്നും അക്രമിസംഘം തട്ടിക്കൊണ്ടു പോയി കൊലപ്പടുത്തിയ സംഭവത്തിൽ പത്തോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്. കൈമനത്തുള്ള ബൈക്ക് ഷോറൂമിനടുത്ത് നിന്ന് അനന്തു ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയതിന് പിറകെയാണ് കൊലപാതകത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. അനന്തു ബൈക്കിലെത്തുന്നതും, ഇതേ ബൈക്കിൽ അനന്തുവിനെ നടുവില്‍ ഇരുത്തി മറ്റു മുന്ന് പേർ ചേർന്ന് യാത്രതുടരുന്ന സിസിടിവി ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്ത് വിട്ടത്. പ്രതി ബാലുവാണ് അനന്തുവിനെ തട്ടികൊണ്ടു പോകുന്ന ബൈക്ക് ഓടിച്ചത്. അക്രമിസംഘം അനന്തുവിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നു. സംഘത്തിലെ ബാലു റോഷന്‍ എന്നിവരെ ബുധാനാഴ്ച്ച തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളില്‍ മറ്റുള്ളവർ സംസ്ഥാനം വിട്ടതായും പോലീസ് സംശയിക്കുന്നു. ഇവരെ കണ്ടെത്താന്‍ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.

കൊഞ്ചിറവിളയിലെ ഒരു ഉത്സവത്തിനോടനുബന്ധിച്ച് നടന്ന സംഘർഷമാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടത്താനുള്ള കാരണമായി പോലീസ് പറയുന്നത്. മറ്റ് കാരണങ്ങളെക്കുറിച്ച് അന്വേഷിച്ചു വരുന്നതേയുള്ളൂ. അനന്ദുവിനെ തട്ടികൊണ്ട് പോകാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇയാളുടെ ഫോണിലേക്ക് വിളിച്ച ഒരു സുഹൃത്താണ് അനന്ദു അപകടത്തിലാണെന്ന് ആദ്യം അറിയിക്കുന്നത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങള്‍

അതിനിടെ അനന്തുവിനെ കൊലപ്പെടുത്തും മുമ്പ് പ്രതികൾ നടത്തിയ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്ത് വിട്ടു. അനീഷിന്റെ പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുൻപാണ് ആഘോഷങ്ങൾ നടന്നതെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്ക് ശേഷം അനന്തുവിന്‍റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്തായിരുന്നു.

Also Read- കൈ ഞരമ്പുകള്‍ മുറിച്ചു, തലയോട്ടി തകര്‍ത്തു, കണ്ണുകളില്‍ സിഗററ്റ് കുത്തി; തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

“വളരെ ആസൂത്രിതമായി നടന്ന കൊല തന്നെയാണെന്നാണ് കരുതുന്നതെന്നായിരുന്നു സംഭവത്തോട് നാട്ടുകാരുടെ പ്രതികരണം. അധികമാരും എത്തിപ്പെടാത്ത കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ പരിസരത്തെ കുറിച്ച് നല്ല ധാരണയുള്ളവർക്ക് മാത്രമേ ഇവിടെ എത്തിപ്പെടാൻ പറ്റൂ. ചിലപ്പോൾ ഇത് ഈ അക്രമികളുടെ സ്ഥിരം താവളമായിരുന്നിരിക്കണം.” നഗരസഭാ കൗൺസിലർ ആശ നാഥ് അഴിമുഖത്തോട് വെളിപ്പെടുത്തിയിരുന്നു.

അതിനിടെ, അതിക്രൂരമായ രീതിയിലാണ് കൊലനടന്നതെന്നാണ് പോലീസ് പ്രാഥമിക പരിശോധനയിൽ പുറത്തുവരുന്ന വിവരം. സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് കൊലയാളികള്‍ അനന്ദുവിന്റെ കൊന്നരീതികള്‍ വ്യക്തമാകുന്നത്. മൃതശരീരം കണ്ടെത്തിയ സ്ഥലത്ത് രക്തം തളംകെട്ടി നിന്നിരുന്നതിനാല്‍ ഇവിടെ വച്ച് തന്നെയാണ് അനന്ദുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്.

അനന്ദുവിന്റെ ഇരുകൈകളിലേയും ഞരമ്പുകള്‍ ആഴത്തില്‍ മുറിച്ചു. രണ്ടു കണ്ണുകളിളും സിഗററ്റ് കുത്തി പൊള്ളിച്ചിട്ടുണ്ട്. തലയിലും കൈകളിലുമടക്കം അഞ്ച് പരിക്കുകളാണ് കണ്ടെത്തിയത്. അനന്ദുവിന്റെ തലയോട്ട് തകര്‍ന്ന നിലയിലായിരുന്നു. അനന്ദുവിനെ കരിക്ക്, കല്ല്, കമ്പ് എന്നിവയുപയോഗിച്ചാണ് മര്‍ദ്ദിച്ചിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ശരീരമാസകലം മുറിവേറ്റിട്ടുമുണ്ട്. മണിക്കൂറുകളോളം അനന്ദുവിനെ കൊലയാലികള്‍ കൊടിയ പീഡനത്തിന് ഇരയാക്കിയുണ്ടെന്നും പൊലീസ് പറയുന്നു. ദേഹത്തെ മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അനന്ദുവിനെ കൊലപ്പെടുത്തിയവര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, കരമന തളിയലിൽ നിന്നും തട്ടികൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പോലീസ് ഇടപെടൽ വൈകിയതിനെതിരെയാണ് കേസ്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.


Next Story

Related Stories