TopTop

ഒന്നിനെ വെടിവച്ചു കൊന്നു, ഒന്നിനെ തല്ലികൊന്നു, ഒന്നിനെ വെട്ടികൊന്നു; മണിയാശാന്റെ വണ്‍ ടൂ ത്രീ പ്രസംഗം/ വീഡിയോ

ഒന്നിനെ വെടിവച്ചു കൊന്നു, ഒന്നിനെ തല്ലികൊന്നു, ഒന്നിനെ വെട്ടികൊന്നു; മണിയാശാന്റെ വണ്‍ ടൂ ത്രീ പ്രസംഗം/ വീഡിയോ
മണിയാശാന്റെ വണ്‍ ടൂ ത്രീ പ്രസംഗത്തിന്റെ വീഡിയോ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എംഎം മണി 2012 മെയ് 25-ന് മണക്കാട് വച്ച് നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ വിടുതല്‍ ഹര്‍ജി (അഞ്ചേരി ബേബി വധക്കേസ്) തള്ളിയതിനെ തുടര്‍ന്നാണ് വീണ്ടും പ്രചരിക്കുന്നത്. 1982-ല്‍ നവംബര്‍ 13-ന് അഞ്ചേരി ബേബിയെ വധിച്ചതിനെക്കുറിച്ചായിരുന്നു മണി വിശദമായി പ്രസംഗിച്ചത്. ബേബിയെ കൂടാതെ മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍, ബാലു തുടങ്ങിയവരുടെ കൊലപാതകങ്ങളും അക്കമിട്ടാണ് മണി പറഞ്ഞത്. 'ഒന്നിനെ വെടിവച്ചു കൊന്നു, ഒന്നിനെ തല്ലികൊന്നു, ഒന്നിനെ വെട്ടികൊന്നു' എന്നായിരുന്നു മണി കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്.

Next Story

Related Stories