UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ആന്‍ഡസ് വിമാന ദുരന്തവും ലുഫ്താന്‍സ വിമാന റാഞ്ചലും

Avatar

1972 ഒക്ടോബര്‍ 13
ആന്‍ഡസ് വിമാനദുരന്തം

റഗ്ബി ടീം ഉള്‍പ്പെടെ 45 യാത്രക്കാരുമായി പറക്കുകയായിരുന്ന യുറഗ്വേ വ്യോമസേനയുടെ ഫെയര്‍ചില്‍ഡ് എഫ് എച്-22 എന്ന ചാര്‍ട്ടഡ് വിമാനം 1972 ഒക്ടോബര്‍ 13 ന് ആന്‍ഡസ് പര്‍വതത്തില്‍ തകര്‍ന്നുവീണു. ഈ ദുരന്തം ആന്‍ഡസിലെ അത്ഭുതമെന്ന പേരിലും പിന്നീട് അറിയപ്പെട്ടു. ദുരന്തപരീക്ഷണം അതിജീവിക്കാന്‍ യാത്രക്കാരില്‍ ചിലര്‍ക്ക് കഴിഞ്ഞതാണ് ഇത് ഇങ്ങനെ അറിയപ്പെടാന്‍ കാരണം. 27 യാത്രക്കാര്‍ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരില്‍ എട്ടുപേര്‍ ശക്തമായ ഹിമപാതത്തില്‍പ്പെട്ട് പിന്നീട് മരണമടഞ്ഞു. ബാക്കിയുണ്ടായിരുന്ന 16 പേരെ അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തുന്നത് രണ്ടുമാസത്തിനുശേഷം മാത്രമായിരുന്നു. അതുതന്നെയാണ് അത്ഭുതവും.

11,800 അടി ഉയരത്തില്‍, ആഹാരം പോലുമില്ലാത, കൊടുംതണുപ്പില്‍ അവരെങ്ങനെ ജീവന്‍ നിലനിര്‍ത്തിയെന്നത് ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു. 72 ദിവസങ്ങളാണ് അപകടത്തില്‍പ്പെട്ടവര്‍ പര്‍വതത്തിനു മുകളില്‍ കഴിഞ്ഞുകൂടിയത്. പത്തു ദിവസത്തെ പരിശ്രമത്തിനൊടുവില്‍ ഇവരില്‍ രണ്ടുപേര്‍ ആന്‍ഡസില്‍ നിന്ന് താഴെയെത്തിയപ്പോഴാണ് മൃഗങ്ങളുടെമേല്‍ ഭാരം കെട്ടിവച്ച് പോകുന്ന ചിലിയന്‍ അറൈറോ എന്ന മനുഷ്യന്‍ കണ്ടുമുട്ടുന്നത്. ഈ കൂടിക്കാഴ്ച അവരുടെയെല്ലാം രക്ഷപ്പെടലിന് കാരണമായിത്തീര്‍ന്നു

1977 ഒക്ടോബര്‍ 13
ലുഫ്താന്‍സ വിമാനം റാഞ്ചുന്നു

ബോയിംഗ് 737-230 ലുഫ്താന്‍സ വിമാനം 1977 ഒക്ടോബര്‍ 13 ന് തീവ്രവാദികള്‍ റാഞ്ചി. പലസ്തീനെ പിന്തുണയ്ക്കുന്ന ഹലീം ഗ്രൂപ്പില്‍പ്പെട്ട നാലു പേരായിരുന്നു റാഞ്ചികള്‍. മെഡിറ്ററേനിയന്‍ കടലില്‍ ഫ്രഞ്ച് തീരത്തിന് തെക്കു ഭാഗത്ത് വച്ചാണ് വിമാനം തീവ്രവാദികള്‍ തട്ടിയെടുക്കുന്നത്. ഇവരുടെ നിര്‍ദ്ദേശപ്രകാരം സോമാലിയയിലെ മോഗാഡിഷു വിമാനത്താവളത്തില്‍ ലുഫ്താന്‍സ ഇറക്കി.
അഞ്ചു ദിവസത്തിനുശേഷം പശ്ചിമ ജര്‍മ്മനിയുടെ തീവ്രവാദവിരുദ വിഭാഗമായ ജിഎസ്ജി-9 ഉം സോമാലിയന്‍ സെപ്ഷല്‍ എയര്‍ സര്‍വീസും ഈ വിമാനം വളഞ്ഞു. ഫയര്‍ മാജിക് എന്നര്‍ത്ഥം വരുന്ന ഓപ്പറേഷന്‍ ഫ്യൂസൗബറിലൂടെ വിമാനത്തിലുണ്ടായിരുന്ന 86 യാത്രക്കാരെയും പുറത്തെത്തിക്കാന്‍ സുരക്ഷാസേനയ്ക്ക് കഴിഞ്ഞു. റെഡ് ആര്‍മി വിമതവിഭാഗത്തിന്റെ നേതാക്കന്മാരെ ജയില്‍മോചിതരാക്കുക എന്നതായിരുന്നു റാഞ്ചികളുടെ ആവശ്യം.

1977 കളില്‍ ജര്‍മ്മന്‍ ശരത്കാലം എന്നറിയപ്പെടുന്ന സംഭവ പരമ്പരകളിലെ പങ്കാളികളായിരുന്നു റാഞ്ചികള്‍ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട നേതാക്കള്‍. റെഡ് ആര്‍മി വിമതര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ജര്‍മ്മന്‍ എംപ്ലോയേഴ്‌സ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് ജര്‍മ്മന്‍ ഇന്‍ഡസ്ട്രീയെസ് എന്നീ സംഘടനകളുടെ പ്രസിഡന്റ് ഹാന്‍സ് മാര്‍ടിന്‍ ഷ്ഌയറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത് ജര്‍മ്മന്‍ ശരത്കാലമെന്ന് അറിയപ്പെടുന്ന അക്രമണ പരമ്പരകളുടെ സമയത്താണ്. ജര്‍മ്മനിയില്‍ ശക്താപ്രാപിച്ചിരുന്ന തീവ്ര ഇടതുപക്ഷവിമത ഗ്രൂപ്പായിരുന്നു റെഡ് ആര്‍മി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍