TopTop
Begin typing your search above and press return to search.

എസിയെ ചൊല്ലി തര്‍ക്കം: വൃദ്ധന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തി

അഴിമുഖം പ്രതിനിധി

വീട്ടില്‍ എസി ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തി. അങ്കമാലിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 81-കാരനായ പോള്‍ ആണ് ഭാര്യ മേരിയേയും മകന്‍ തോമസിനേയും വെട്ടിക്കൊലപ്പെടുത്തിയത്.

എസിയുടെ ഉപയോഗം വൈദ്യുതി ബില്‍ വര്‍ദ്ധിക്കുമെന്നതിനാല്‍ എസി ഉപയോഗിക്കരുതെന്ന് ഭാര്യയ്ക്കും മകനും പോള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെ എസി ഓണ്‍ ചെയ്തതിനെ തുടര്‍ന്നാണ് മുന്‍ റെയില്‍വേ ജീവനക്കാരനായ പോള്‍ ഇരുവരേയും കൊലപ്പെടുത്തിയത്.


Next Story

Related Stories