TopTop
Begin typing your search above and press return to search.

വെയിറ്ററുമായി ഉടക്കി, യുവാവ് റസ്റ്റോറന്റില്‍ പാമ്പിനെ തുറന്നുവിട്ടു

വെയിറ്ററുമായി ഉടക്കി, യുവാവ് റസ്റ്റോറന്റില്‍ പാമ്പിനെ തുറന്നുവിട്ടു

അഴിമുഖം പ്രതിനിധി

ആഹാരം കഴിക്കാന്‍ വരുന്നവരും റസ്റ്റോറന്റിലെ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകുക സര്‍വസാധാരണമാണ്. ജീവനക്കാര്‍ തിരികെ പണി കൊടുക്കുന്നത് വിരലിട്ട ചായ നല്‍കിയായിരിക്കും. എന്നാല്‍ ലോസ് ആഞ്ചലസിലെ ഒരു ജപ്പാന്‍ ഭക്ഷണ ശാലയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഹിറോഷി മോട്ടോഹാഷി ചെയ്തത് പതിമൂന്ന് അടി നീളമുള്ള പെരുമ്പാമ്പിനെ തുറന്നുവിട്ടുകൊണ്ടാണ്.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഹിറോഷി ചെറിയൊരു പാമ്പിന് കൂടെ ഭക്ഷണം നല്‍കുന്നത് കണ്ട് ജീവനക്കാര്‍ അദ്ദേഹത്തോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. പുറത്തു പോയ ഹിറോഷി തിരികെ വന്നത് ഒരു വലിയ പാമ്പുമായിട്ടായിരുന്നു. 13 അടിയോളം നീളമുള്ള ഒരു പെരുമ്പാമ്പ്. അതിനെ അയാള്‍ തുറന്നു വിടുകയും ചെയ്തു. ജീവനക്കാര്‍ വിരണ്ടോടി. ആര്‍ക്കും അപായമൊന്നും സംഭവിച്ചില്ല.

പൊലീസ് എത്തുകയും ഹിറോഷിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹിറോഷിയുടെ ഭക്ഷണ ബില്ല് 200 ഡോളറായിരുന്നു. ജാമ്യത്തുക 50,000 ഡോളറും.


Next Story

Related Stories