TopTop
Begin typing your search above and press return to search.

കേരളത്തില്‍ നിന്നൊഴിഞ്ഞ അഞ്ജു ഇനി കേന്ദ്രത്തില്‍

കേരളത്തില്‍ നിന്നൊഴിഞ്ഞ അഞ്ജു ഇനി കേന്ദ്രത്തില്‍

അഴിമുഖം പ്രതിനിധി

കേരളത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന് കേന്ദ്രത്തില്‍ സ്ഥാനം. ഖേലോ ഇന്ത്യ എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായാണ് അഞ്ജുവിനെ തെരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്ര കായിക സെക്രട്ടറി ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ അഞ്ജു ഉള്‍പ്പെടെ ഏഴംഗങ്ങളാണ് ഉള്ളത്.

ഓരോ സംസ്ഥാനങ്ങളുടെയും കായിക വികസനത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുക, ഇതിനായുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുക എന്നീ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്.

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതിയുണ്ടെന്ന വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ ആക്ഷേപമാണ് അഞ്ജുവിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. മന്ത്രി തന്നെ ഭീഷണിപ്പെടുത്തിയതായുള്ള അഞ്ജുവിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദവുമായി. കഴഞ്ഞാഴ്ചയാണ് അഞ്ജുവും മുഴുവന്‍ ഭരണസമിതിയംഗങ്ങളും സ്ഥാനമൊഴിഞ്ഞത്.


Next Story

Related Stories