TopTop
Begin typing your search above and press return to search.

അഞ്ജുവിന്റെ സ്ഥാനം തെറിച്ചേക്കും

അഞ്ജുവിന്റെ സ്ഥാനം തെറിച്ചേക്കും

അഴിമുഖം പ്രതിനിധി

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിനെ ഒഴിവാക്കിയേക്കും. നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് നടപടി. നിലവിലെ നോമിനേറ്റഡ് ഭരണസമിതിയെ പിരിച്ചു വിട്ട് കൗണ്‍സില്‍ പുനസംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

കൗണ്‍സില്‍ അംഗങ്ങളെ നിശ്ചിക്കുന്നതിന് നാമനിര്‍ദ്ദേശത്തിന് പകരം തെരഞ്ഞെടുപ്പ് നടത്താനുള്ള നിയമ ഭേദഗതി കൊണ്ടു വരാനും സര്‍ക്കാര്‍ നീക്കമുണ്ട്. വരുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

അഞ്ജുവിന്റെ സഹോദരന്‍ അജിത്തിന്റെ സ്ഥാനവും തെറിച്ചേക്കും. കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറി (ടെക്‌നിക്കല്‍) ആയി നിയമിച്ചത് വിവാദമായിരുന്നു. കൂടാതെ ഈ തസ്തികയില്‍ നിയമിക്കപ്പെടേണ്ട യോഗ്യതയും അജിത്തിനില്ല.


Next Story

Related Stories