TopTop
Begin typing your search above and press return to search.

അണ്ണനഹള്ളിയിലെ വിദ്യാഭ്യാസമില്ലാത്ത രാജണ്ണയുടെ ഇംഗ്ലീഷ് കേട്ട് പ്ലിംഗായി ന്യൂജെന്‍ ബ്രോസ്

അണ്ണനഹള്ളിയിലെ വിദ്യാഭ്യാസമില്ലാത്ത രാജണ്ണയുടെ ഇംഗ്ലീഷ് കേട്ട് പ്ലിംഗായി ന്യൂജെന്‍ ബ്രോസ്

അഴിമുഖം പ്രതിനിധി

അണ്ണനഹള്ളിയിലെ കുഗ്രാമത്തിലെ വിദ്യാഭ്യാസമില്ലാത്ത രാജണ്ണയോട് കുറച്ച് ന്യൂജെന്‍ ബ്രോസ് ഇംഗ്ലീഷ് ഡയലോഗ് അടിച്ചു. തിരിച്ച് രാജണ്ണയുടെ ഡയോലോഗ് കേട്ട് പ്ലിംഗായതു നമ്മുടെ പാവം ന്യൂജന്‍ ബ്രോസാണ്. തലയില്‍ പെട്ടിയും ചുമന്ന് പോകുന്ന രാജണ്ണയോട് പിള്ളേര് ഇംഗ്ലീഷില്‍ ചോദിച്ചു. 'എവിടെയാണ് താങ്കളുടെ മൊബൈല്‍ ഫോണ്‍?' മറുപടി ടപ്പേ എന്ന് ഇംഗ്ലീഷില്‍ തന്നെ വന്നു 'ഞാന്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്ന്'. രാജണ്ണയുടെ ഈ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ വൈറലുകളിലെ ഒന്ന്. ഇതുവരെ ഈ വീഡിയോ കണ്ട ആളുകളുടെ എണ്ണം ഏകദേശം രണ്ടരലക്ഷത്തിനടുത്താണ്.

രാജണ്ണയോടുള്ള പിള്ളേരുടെ ചോദ്യവും ഉത്തരവും ഇങ്ങനെ- 'എന്താണ് പേര്? രാജണ്ണ. എവിടുന്നാണ് വരുന്നത്? അണ്ണനഹള്ളി. അത് എവിടെയാണ്? ഊര്‍ക്കരെയുടെ അടുത്താണ് അണ്ണനഹള്ളി. എന്താണ് താങ്കളുടെ യോഗ്യത? ഒന്നുമില്ല, ഞാന്‍ വിദ്യാഭ്യാസമില്ലാത്തവനാണ് ഒട്ടും പഠിപ്പില്ലാത്തവന്‍. എങ്ങനെയാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്? ഇത് പഠിച്ചത് ജനങ്ങളോട് ഇടപെട്ടാണ്. പ്രകൃതിയാണ് എന്റെ ഗുരു, ലോകമാണെന്റെ സര്‍വ്വകലാശാല, പക്ഷെ എല്ലാവരും എല്ലായിടവും എന്റെ ഗുരുക്കന്മാരും സര്‍വ്വകലാശാലയുമാണ്. ഇതും എന്റെ ഗുരുവാണ്.' എന്ന പറഞ്ഞ് കട്ട ഹിറോയിസം കാണിച്ച് രാജണ്ണ പോയി.


Next Story

Related Stories