TopTop
Begin typing your search above and press return to search.

1997 ഫെബ്രുവരി 22: ലോകത്തിലെ ആദ്യത്തെ ക്ലോണ്‍ ചെയ്ത സസ്തിനി ഡോളി എന്ന ആട് പിറന്നതായി പ്രഖ്യാപിച്ചു

1997 ഫെബ്രുവരി 22: ലോകത്തിലെ ആദ്യത്തെ ക്ലോണ്‍ ചെയ്ത സസ്തിനി ഡോളി എന്ന ആട് പിറന്നതായി പ്രഖ്യാപിച്ചു

ലോകത്തിലെ ആദ്യത്തെ ക്ലോണ്‍ ചെയ്ത സസ്തിനിയായ ഡോളി എന്ന ആട് പിറന്നതായി സ്‌കോട്ട്‌ലന്റില്‍ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. എഡിന്‍ബറോയിലെ റോസ്‌ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൃഷ്ടിച്ച ഡോളി, യഥാര്‍ത്ഥത്തില്‍ 1996 ജൂലൈ അഞ്ചിനാണ് ജനിച്ചതെങ്കിലും, അവളടെ വരവ് ലോകത്തെ അറിയിച്ചത് വളരെ വൈകിയാണ്. ഒരു മുതിര്‍ന്ന കോശത്തില്‍ നിന്നം വിജയകരമായി ക്ലോണ്‍ ചെയ്യപ്പെട്ട ആദ്യ സസ്തിനിയാണ് ഡോളി. ഭ്രൂണ കോശങ്ങളില്‍ നിന്നായിരുന്നു നേരത്തെ ക്ലോണിംഗുകള്‍ നടത്തിയിരുന്നത്. ദശാബ്ദത്തിലെ ഏറ്റവും സുപ്രധാന ശാസ്ത്രീയ മുന്നേറ്റമായി ആടിന്റെ ജനനം ഘോഷിക്കപ്പെട്ടു. എന്നാല്‍, ഇത് ധാര്‍മ്മിക വിവാദങ്ങള്‍ക്കും കാരണമായി. ഒരു ആടിന്റെ കോശത്തില്‍ ഒരു അണ്ഡം ക്ലോണ്‍ ചെയ്യുകയും അത് മറ്റൊരു പെണ്ണാടിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും ചെയ്തുകൊണ്ടാണ് സ്‌കോട്ട്‌ലന്റിലെ ശാസ്ത്രജ്ഞന്മാര്‍ ഒരു പെണ്ണാടിനെ ക്ലോണ്‍ ചെയ്‌തെടുത്തത്. ഡോളി പിറന്ന വിവരം പ്രഖ്യാപിക്കുന്ന സമയത്ത് ഏഴ് മാസം പ്രായമുള്ള ആരോഗ്യമുള്ള ഒരു പെണ്ണാടായിരുന്നു എന്ന് മാത്രമല്ല കോശം എടുത്ത ആടിന്റെ തനിപ്പകര്‍പ്പുമായിരുന്നു. അകിടിലെ കോശം ദാനം ചെയ്ത ആടിന്റെ യഥാര്‍ത്ഥ ജനിതക പകര്‍പ്പാണ് ഡോളിയെന്നും ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ ആടുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും ഡിഎന്‍എ പരിശോധനകള്‍ വ്യക്തമാക്കി. റോസ്‌ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എംബ്രോയോളജിസ്റ്റ് ഡോ. ഇയാന്‍ വില്‍മുട്ട് പറയുന്നു: 'ഇപ്പോള്‍ യാതൊരു ചികിത്സയും ലഭ്യമല്ലാത്ത ജനിതക രോഗങ്ങളെ കുറിച്ച് പഠിക്കുന്നതിനും അവയില്‍ അന്തര്‍ലീനമായ പ്രവര്‍ത്തനങ്ങളെ വരിതിയിലാക്കുന്നതിനും ഇത് ഞങ്ങളെ സഹായിക്കും.'

ആടുമായി കളിക്കുന്ന സ്‌കോട്ടിഷ് ശാസ്ത്രജ്ഞരുടെ പരസ്യം ടിവിയില്‍ സംപ്രേക്ഷണം ചെയ്യപ്പെടുകയും ഡോളി എന്ന ആടിനെ കുറിച്ചുള്ള പ്രത്യേക ഫീച്ചര്‍ ടൈം മാഗസിന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ വര്‍ഷത്തെ കണ്ടുപിടിത്തം എന്ന നിലയില്‍ സയന്‍സില്‍ ഡോളി പ്രത്യേക്ഷപ്പെട്ടു. ആടിന്റെ അണ്ഡങ്ങള്‍ ക്ലോണ്‍ ചെയ്ത എഡിന്‍ബറോ സംഘത്തിന്റെ വിജയത്തെ കുറിച്ച് നേച്ചര്‍ മാഗസിന്‍ ഒരു ഗവേഷക പ്രബന്ധം പ്രസിദ്ധീകരിച്ചു. ഒരു യഥാര്‍ത്ഥ അണ്ഡത്തില്‍ നിന്നും രണ്ട് ഇരട്ട ആടുകളെ ക്ലോണ്‍ ചെയ്യാന്‍ തലേ വര്‍ഷം അവര്‍ക്ക് സാധിച്ചിരുന്നു. വാര്‍ദ്ധക്യത്തെ കുറിച്ചും ജനിതകശാസ്ത്രത്തെ കുറിച്ചും കൂടുതല്‍ മനസിലാക്കുന്നതിനും കുറഞ്ഞ ചിലവില്‍ ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഡോളി കാരണമാകുമെന്ന് ഗവേഷണത്തിന്റെ അവകാശങ്ങള്‍ വാങ്ങിയ പിപിഎല്‍ തെറാപ്യൂട്ടിക്‌സ് അഭിപ്രായപ്പെട്ടു. മനുഷ്യരെ ക്ലോണ്‍ ചെയ്യാന്‍ ഈ സങ്കേതം ഉപയോഗിക്കുപ്പെടുമെന്ന ഭീതി നിലനില്‍ക്കെ ചില ധാര്‍മ്മി വൃഷമവൃത്തങ്ങളും ഡോളിയുടെ ക്ലോണിംഗ് ഉയര്‍ത്തി. മനുഷ്യ ക്ലോണിംഗ് ജുഗുപ്‌സാവഹവും നിയമവിരുദ്ധവുമാണെന്ന് ഡോളിയുടെ പിറവിക്ക് കാരണക്കാരായ സ്‌കോട്ടിഷ് ശാസ്ത്രജ്ഞന്മാരെ നയിച്ച ഡോ. ഇയന്‍ വില്‍മുട്ട് അഭിപ്രായപ്പെട്ടു. ഡോളിയുടെ പിറവിയെ കുറിച്ചുള്ള വാര്‍ത്തകള്‍ മൃഗാവകാശ പ്രവര്‍ത്തകരെ രോഷാകുലരാക്കി. ഗവേഷണം 'ആകര്‍ഷകമാണെങ്കിലും' അതിന് ചില പരിധികള്‍ ഉണ്ടെന്ന് സ്‌കോട്ടിഷ് പള്ളി അഭിപ്രായപ്പെട്ടു.

തന്റെ ജീവിതകാലം മുഴുവന്‍ ഡോളി, എഡിന്‍ബറോയിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞു. അവിടെ ഒരു വെല്‍ഷ് പര്‍വത മുട്ടനാടുമായി ഇണചേരുകയും ആറ് ആട്ടിന്‍കുട്ടികള്‍ ജനിക്കുകയും ചെയ്തു. അവളുടെ ആദ്യകുട്ടിയായ ബോണി 1998 ഏപ്രിലിലാണ് ജനിച്ചത്. അടുത്ത വര്‍ഷം സാലി, റോസി എന്നീ ഇരട്ടകള്‍ക്ക് ഡോളി ജന്മം നല്‍കി. തൊട്ടടുത്ത വര്‍ഷം മൂന്ന് കുട്ടികളായ ലൂസി, ഡാര്‍സി, കോട്ടണ്‍ എന്നിവര്‍ ഒരുമിച്ച് പിറന്നു. 2001-ല്‍ നാലാം വയസില്‍ സന്ധിവാതം പിടിപെട്ടതിനെ തുടര്‍ന്ന് ഡോളിക്ക് നടക്കാന്‍ ബുദ്ധിമുട്ടായി. ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍ ഉപയോഗിച്ച് ഇതിന് ചികിത്സ നല്‍കി. കുടത്ത കരള്‍ രോഗം ഉണ്ടെന്ന് വെറ്റിനറി പരിശോധനയില്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഡോളിയെ വധിക്കാന്‍ 2003-ല്‍ തീരുമാനിച്ചു. ഡോളിയുടെ ശരീരം എഡിന്‍ബറോയിലെ സ്‌കോട്ട്‌ലന്റ് നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ആദ്യമായി ക്ലോണ്‍ ചെയ്യപ്പെട്ട മൃഗം ഡോളിയല്ലെങ്കിലും ഒരു പ്രായപൂര്‍ത്തിയായ കോശത്തില്‍ നിന്നും ക്ലോണ്‍ ചെയ്യപ്പെട്ടതിനാല്‍ അവള്‍ക്ക് മാധ്യമ ശ്രദ്ധ കിട്ടി. ബിബിസി ന്യൂസ്, സയന്റിഫിക് അമേരിക്ക ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അവളെ 'ലോകത്തിലെ ഏറ്റവും പ്രശസ്തയായ ആട്' എന്ന് വിശേഷിപ്പിച്ചു. 2016 ജൂലൈയില്‍, ഡോളിയുടെ സരൂപ ക്ലോണുകളായ ഡെയ്‌സി, ഡെബി, ഡയാന, ഡെന്‍സി ഒമ്പതാം വയസിലും ആരോഗ്യത്തോടെ ജീവിക്കുന്നുണ്ട്്. വംശനാശം വന്നുകൊണ്ടിരിക്കുന്ന വര്‍ഗങ്ങളെ സംരക്ഷിക്കുന്നതിനും വംശനാശം വന്ന വര്‍ഗ്ഗങ്ങളെ പുനഃരുജ്ജീവിപ്പിക്കുന്നതിനും ക്ലോണിംഗ് ഉപയോഗിക്കാന്‍ സാധിച്ചേക്കും. 2000-ല്‍ വംശനാശം വന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മലയാട് വര്‍ഗ്ഗങ്ങളില്‍ ഒന്നായ പൈറീനിയന്‍ ഇബെക്‌സിനെ ക്ലോണ്‍ ചെയ്തതായി വടക്കന്‍ സ്‌പെയ്‌നിലെ സെന്റര്‍ ഓഫ് ഫുഡ് ടെക്‌നോളജി ആര്‍ റിസര്‍ച്ച് ഓഫ് അര്‍ഗോണ്‍ എന്ന സ്ഥാപനം 2009 ജനുവരിയില്‍ പ്രഖ്യാപിച്ചു. നവജാത ഇബെക്‌സ് കരള്‍ സംബന്ധമായ വൈകല്യങ്ങള്‍ മൂലം ജനിച്ച് അധികം കഴിയുന്നതിന് മുമ്പ് തന്നെ മരിച്ചെങ്കിലും വംശനാശം വന്ന ഒരു ജീവി ക്ലോണ്‍ ചെയ്യുന്നത് ഇതാദ്യമായിട്ടായിരുന്നു. ഒരുപക്ഷെ, വംശനാശം വന്നതും വന്നുകൊണ്ടിരിക്കുന്നതുമായ ജീവികളെ അവയുടെ ശീതികരിച്ച കോശങ്ങളില്‍ നിന്നും പുനര്‍ജ്ജീവിപ്പിക്കുന്നതിന് ഇത് വാതിലുകള്‍ തുറന്നേക്കാം.


Next Story

Related Stories