ട്രെന്‍ഡിങ്ങ്

ടിപിയുടെ കൊലയാളി ഷാഫിയുടെ കല്യാണത്തലേന്ന് ആശംസകളുമായി സിപിഎം നേതാവ് ഷംസീര്‍

ടിപി വധക്കേസ് പ്രതികളുമായി യാതൊരു ബന്ധവും പാര്‍ട്ടിക്കില്ലെന്നാണ് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഷാഫിയുടെ കല്യാണം കൂടാന്‍ സിപിഎം നേതാവും ഇപ്പോഴത്തെ തലശ്ശേരി എംഎല്‍എയുമായ എഎന്‍ ഷംസീറും. ഷാഫിക്കൊപ്പം നിന്ന് ഷംസീര്‍ ഫോട്ടോയും എടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ടിപി വധക്കേസില്‍ അഞ്ചാംപ്രതിയാണ് മുഹമ്മദ് ഷാഫി. ടിപി വധക്കേസ് പ്രതികളുമായി യാതൊരു ബന്ധവും പാര്‍ട്ടിക്കില്ലെന്നാണ് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഷംസീറിന്, മുഹമ്മദ് ഷാഫിയുമായി ബന്ധമുണ്ടെന്ന് ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ ആരോപിച്ചിരുന്നു. തുടര്‍ന്ന് രമയടക്കമുള്ളവര്‍ക്കെതിരെ ഷംസീര്‍ മാനനഷ്ട കേസ് നല്‍കി. എന്നാല്‍ ഈ കേസ് കഴിഞ്ഞ ദിവസം കോടതി തള്ളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍