Top

2007 ജനുവരി 9: അപ്പിള്‍ ഐഫോണ്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു

2007 ജനുവരി 9: അപ്പിള്‍ ഐഫോണ്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു
2007 ജനുവരി ഒമ്പതിന്, വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഊഹാപോഹങ്ങള്‍ക്കും കിംവദന്തികള്‍ക്കും ശേഷം ഐഫോണിന്റെ ആദ്യ തലമുറ പ്രഖ്യാപിക്കപ്പെട്ടു. 'പ്രൊജക്ട് പര്‍പ്പിള്‍' എന്ന അതീവ രഹസ്യ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി 1000 പേര്‍ അടങ്ങുന്ന ഒരു സംഘത്തെ 2004ല്‍ ആപ്പിള്‍ നിയോഗിച്ചതോടെയാണ് ഐഫോണ്‍ എന്നു വിളിക്കപ്പെടുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഐമാക്, ഐപോഡ് എന്നിവയുടെ രുപകല്‍പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജോനാഥന്‍ ഐക്കും സംഘത്തിലുണ്ടായിരുന്നു. ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടറിലെ പോലെ മൂര്‍ത്തമായ കീബോര്‍ഡും മൗസും ഒഴിവാക്കിക്കൊണ്ട് ഡിസ്‌പ്ലേയിലേക്ക് നേരിട്ട് ടൈപ്പ് ചെയ്യാവുന്ന രീതിയില്‍ കമ്പ്യൂട്ടറുമായി ഇടപഴകാന്‍ കഴിയുന്ന തരത്തിലുള്ള ബഹുതല ടച്ച് സ്‌ക്രീന്‍ ഉപയോഗിക്കുന്നതിനുള്ള ആശയം ഉദിച്ചത് സ്റ്റീവ് ജോബ്‌സിന്റെ മനസിലായിരുന്നു. ഒരു ഉപ പദ്ധതി എന്ന നിലയില്‍ ആശയത്തെ കുറിച്ച് അന്വേഷിക്കാന്‍ ജോബ്‌സ് ആപ്പിളിലെ ഒരു സംഘം എഞ്ചിനീയര്‍മാര്‍ ചുമതലപ്പെടുത്തി. ആദ്യ മാതൃകയും ഉപയുക്ത ഇന്റര്‍ഫേസും ലഭ്യമായതോടെ സങ്കേതികവിദ്യ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുക എന്ന രണ്ടാമത്തെ ആശയം ജോബ്‌സിന്റെ മനസില്‍ രൂപം കൊണ്ടു. പ്രൊജക്ട് പര്‍പ്പിള്‍ 2 എന്നു വിളിക്കപ്പെട്ട ആശയം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2005ല്‍ ആരംഭിച്ചു.30 മാസം കൊണ്ട് 150 മില്യണ്‍ യുഎസ് ഡോളര്‍ വികസന ചിലവ് കണക്കാക്കപ്പെട്ട എടി ആന്റ് എടി -ആ സമയത്ത് സിന്‍ഗുലാര്‍ വയര്‍ലെസ്- ആയുള്ള ഒരു രഹസ്യ സഹവര്‍ത്തിത്വത്തിനിടെയാണ് ആപ്പിള്‍ ഉപകരണം സൃഷ്ടിച്ചത്. 2007 ജനുവരി ഒമ്പതിന്, സാന്‍ഫ്രാന്‍സിസ്‌കോയിലെ മാസ്‌കോണ്‍ വെസ്റ്റില്‍ നടന്ന മാക് വേള്‍ഡ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സ്‌പോയില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടയിലാണ് സ്റ്റീഫ് ജോബ്‌സ് ഐഫോണ്‍ പരിചയപ്പെടുത്തിയത്. 'ഞാന്‍ ഇതിനുവേണ്ടി രണ്ടരവര്‍ഷമായി കാത്തിരിക്കുകയായിരുന്നു,' എന്നു പറഞ്ഞ സ്റ്റീവ് ജോബ്‌സ്, 'ആപ്പിള്‍ ഇന്ന് ഫോണിനെ അടിമുടി ഉടച്ചുവാര്‍ക്കുകയാണ്,' എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. മൂന്ന് ഉപകരണങ്ങളുടെ ഒരു മിശ്രിതമായാണ് ജോബ്‌സ് ഐഫോണിനെ അവതരിപ്പിച്ചത്: 'ടച്ച് നിയന്ത്രണങ്ങളോട് കൂടിയ വൈഡ്‌സ്‌ക്രീന്‍ ഐഫോണ്‍,' 'വിപ്ലവാത്മകമായ ഒരു മൊബൈല്‍ ഫോണ്‍,' 'അത്യാധുനിക ഇന്റര്‍നെറ്റ് ആശയവിനിമയ ഉപകരണം' എന്നിവയായിരുന്നു അവ. ടച്ച് സ്‌ക്രീന്‍ ഇന്റര്‍ഫേസോടു കൂടിയ സ്ലേറ്റ് ഫോര്‍മാറ്റ് ഉള്ള രൂപകല്‍പന ഉപയോഗിക്കുന്ന ആദ്യ ഫോണുകളില്‍ ഒന്നായിരുന്നു ആദ്യത്തെ ഐഫോണ്‍. മിക്കവാറും എല്ലാ ആധുനിക സ്മാര്‍ട്ട് ഫോണുകളും ഈ രൂപകല്‍പനയാണ് പിന്തുടരുന്നത്.

2007 ജൂണ്‍ 29ന് ഐഫോണ്‍ ആദ്യമായി യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ വിപണിയിലിറക്കി. ഉപകരണം വിപണിയില്‍ എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആപ്പിള്‍, എടി ആന്റ് ടി ചെറുകിട ശാലകള്‍ക്ക് മുന്നില്‍ ആയിരക്കണക്കിന് ജനങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ പല കടകളിലും ഫോണ്‍ വിറ്റുതീര്‍ന്നു. 499 യുഎസ് ഡോളര്‍ വിലവരുന്ന നാല് ജിബി മോഡലും 599 യുഎസ് ഡോളര്‍ വിലവരുന്ന എട്ട് ജിബി മോഡലുമാണ് ആദ്യം വിപണിയിലെത്തിയത്. കവര്‍ച്ചയ്ക്കും ഒരു വെടിവെപ്പിനും കാരണമായ പ്ലേസ്റ്റേഷന്‍ ഉദ്ഘാടനത്തിലെ പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കടകള്‍ക്ക് മുന്നില്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സേവനം വാടകയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഐഫോണ്‍ വിപണിയിലെത്തിയപ്പോള്‍ ഉണ്ടായ വൈകാരിക പ്രതികരണങ്ങളെ തുടര്‍ന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ അതിനെ 'ജീസസ് ഫോണ്‍' എന്ന് വിശേഷിപ്പിച്ചു. അഞ്ചു പാദങ്ങള്‍ക്കിടയില്‍ 6.1 ദശലക്ഷം ആദ്യ തലമുറ ഐഫോണുകളാണ് ആപ്പിള്‍ വിറ്റഴിച്ചത്. സ്മാര്‍ട്ട് ഫോണ്‍ വ്യവസായത്തിന് പുതിയ രൂപം നല്‍കിയതിന്റെയും 2011 ആയതോടെ ലോകത്തിലെ ഏറ്റവും വലിയ പൊതുവ്യാപാര കമ്പനികളില്‍ ഒന്നായി ആപ്പിളിനെ വളര്‍ത്തിയതിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചത് ഐഫോണിന്റെ വാണിജ്യ വിജയമായിരുന്നു. അതിന് ശേഷം ആപ്പിള്‍ പത്തുതലമുറ ഐഫോണ്‍ മാതൃകകള്‍ കൂടി വിപണിയിലിറക്കി. ഓരോന്നിനും ഒപ്പം പത്തുതലമുറ പ്രധാന ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റവും വിപണിയിലിറക്കപ്പെട്ടു.

Next Story

Related Stories