UPDATES

സിനിമാ വാര്‍ത്തകള്‍

‘ഫഹദ്.. നിങ്ങള്‍ വേറെ ലെവലാണ്’; ടേക്ക് ഓഫ് ഞെട്ടലില്‍ നാദിര്‍ഷയും ബോബന്‍ സാമുവലും ജൂഡ് ആന്റണിയും

ഇനി ഒരുപാട് കാലം മലയാള സിനിമയ്ക്കു മുന്നോട്ടു പോകാന്‍ ഈ ഊര്ജം ധാരാളം മതി.

ടേക്ക് ഓഫ് സിനിമ കണ്ടിട്ട് ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകരെ മലയാളത്തിലെ മുന്‍നിര സംവിധായകരായ നാദിര്‍ഷയും ബോബന്‍ സാമുവലും ജൂഡ് ആന്റണിയും അഭിനന്ദങ്ങള്‍കൊണ്ട് മൂടുകയാണ്. ‘ആരെന്തു പറഞ്ഞാലും, മലയാള സിനിമ ഇനിയുള്ള യുവത്വത്തിന്റെ കൈകളില്‍ ഭദ്രം എന്ന് തെളിയിക്കുന്ന തരത്തിലുള്ള മേക്കിംഗ്’ എന്നാണ് നാദിര്‍ഷാ ചിത്രത്തിനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പിന്നാലെ ‘മലയാളസിനിമയെ സ്‌നേഹിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ’യാണെന്നും പറഞ്ഞ് ബോബന്‍ സാമുവലും, ‘ഫഹദ്.. നിങ്ങള്‍ വേറെ ലെവലാണ്’ എന്ന് പറഞ്ഞ് ജൂഡ് ആന്റണിയും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ടേക്ക് ഓഫിനെകുറിച്ച് ഇവര്‍ പറയുന്നത് ഇങ്ങനെയാണ്.

Read: ടേക്ക് ഓഫ്; നഴ്സുമാരുടെ ജീവിതത്തിന് ഒരു ബിഗ് സല്യൂട്ട്

Read: ടേക് ഓഫ്; ഒരു രാജേഷ് പിള്ള സിനിമ


നാദിര്‍ഷായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌: 

TAKE OFF സിനിമ കണ്ടു. പൊളിച്ചു മച്ചാ ..  ആരെന്തു പറഞ്ഞാലും, മലയാള സിനിമ ഇനിയുള്ള യുവത്വത്തിന്റെ കൈകളിൽ ഭദ്രം എന്ന് തെളിയിക്കുന്ന തരത്തിലുള്ള making . വിദേശ ഭാഷാ ചിത്രങ്ങളിൽ മാത്രം കൈകാര്യം ചെയ്യുള്ളു എന്ന് നാം വിശ്വസിച്ചിരുന്ന പ്രമേയം ഗംഭീരമായി ചിത്രീകരിക്കാൻ കാണിച്ച ധൈര്യം. ഒരുപാട് മലയാള ചിത്രങ്ങളുടെ വിജയത്തിന് പിന്നിൽ editing എന്ന മാന്ത്രിക വിദ്യയൊരുക്കിയ mr.mahesh narayanan, നിങ്ങൾ പുപ്പുലി സംവിധായകനാണ് dear.

ഈ സിനിമയുടെ കഥ കേട്ടപ്പോൾ നായികാ പ്രാധാന്യമുള്ള ചിത്രമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇതിൽ തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കാൻ മത്സരിച്ചഭിനയിച്ച ഫഹദ് ഫാസിൽ, ചാക്കോച്ചൻ, ആസിഫ് അലി തുടങ്ങിയ നല്ല സിനിമയെ തിരിച്ചറിഞ്ഞു സഹകരിച്ച ബുദ്ധിയുള്ള നടന്മാർക്കും, ഈ ഒരൊറ്റ സിനിമ കൊണ്ട് മികച്ച നടിക്കുള്ള അടുത്ത വർഷത്തെ എല്ലാ അവാർഡുകളും കരസ്ഥമാക്കാൻ റെഡിയായിരിക്കുന്ന പാർവതി എന്ന ഗംഭീര അഭിനേത്രിക്കും, സിനിമ എന്ന കൂട്ടുത്തരവാദിത്വത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല കരങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

നാദിർഷാ

 

സംവിധായകന്‍ ബോബന്‍ സാമുവലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

Take off???മലയാളസിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ “

 

സംവിധായകന്‍ ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌


Watched “Take Off” a MALAYALAM movie. I put it in bold, yes its a MALAYALAM movie with international standards.

Hats off to the entire crew for such a brilliant film.
ഫഹദ്, നിങ്ങള്‍ വേറെ ലെവലാണ്. 🙂 ആസിഫ് ഉള്‍പ്പെടെയുള്ള actors മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ചാക്കൊച്ചാ, Really proud of u. U always surprise me. പാര്‍വതി, സിനിമ കാണുന്നതിനിടെ ഒരു നഴ്സായ എന്‍റെ ഭാര്യ എന്‍റെ കൈ പിടിച്ചു പറഞ്ഞു, പാര്‍വതി ഒരു സംഭവമാണെന്ന്. That’s the best compliment u can get for ur role. 🙂ഗോപി ചേട്ടന്റെ BGM at its best. I wud love to take names of each n every member associated with this film here, Sinu chetan, Vishnu & Sankar,Rajakrishanettan ..in short THANK YOU for this wonderful film.
This is history in Malayalam cinema.
ചെറിയ ബഡ്ജറ്റില്‍ ഇത്രയും technical perfectionനോടെ ഒരു സിനിമ ചെയ്യാം എന്ന് കാണിച്ചു തന്ന മഹേഷേട്ടാ, അതിന് താങ്ങായി നിന്ന ആന്റോ ചേട്ടാ, SALUTE!!
രാജേഷേട്ടന് ഇതിലും നല്ല tribute നല്കാനാകില്ല. അദേഹത്തിന്റെ പേരുഴുതി കാണിച്ചപ്പോള്‍ കിട്ടിയ കയ്യടി ട്രാഫിക്കിനെ ഓര്മിപ്പിച്ചു.
ഇനി ഒരുപാട് കാലം മലയാള സിനിമയ്ക്കു മുന്നോട്ടു പോകാന്‍ ഈ ഊര്ജം ധാരാളം മതി.
Go n watch it friends. U wont be disappointed. 🙂

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍