TopTop
Begin typing your search above and press return to search.

കൃഷി നശിച്ച കർഷകർക്ക് ഏക്കറിന് 20,000 രൂപ വീതം നഷ്ടപരിഹാരം; അരവിന്ദ് കെജരിവാൾ

അഴിമുഖം പ്രതിനിധി

മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നശിച്ച ഒരോ ഏക്കറിനും 20,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. വെസ്റ്റ് ഡല്‍ഹിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് കെജരിവാൾ ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.

ഇത് സർക്കാർ നൽകുന്ന ഔദാര്യമല്ല. നിങ്ങളുടെ പണം നിങ്ങൾക്ക് തന്നെ നൽകുന്നതാണ്. മുൻപ് നിങ്ങളുടെ പണം പലരും കൊള്ളയടിക്കുകയായിരുന്നു. ഇനി അതുണ്ടാകില്ല. ജനങ്ങൾക്ക് കൂടുതൽ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകുമെന്നും കെജരിവാൾ പറഞ്ഞു.


Next Story

Related Stories