Top

തീവ്ര ദേശീയതക്കാലത്തെ അര്‍ണബ് ഗോസ്വാമി എന്ന 'വിമതന്‍'

തീവ്ര ദേശീയതക്കാലത്തെ അര്‍ണബ് ഗോസ്വാമി  എന്ന

അഴിമുഖം പ്രതിനിധി

'The Nation Wants to Know' - പക്ഷേ താരപ്പൊലിമയുള്ള ടിവി വാര്‍ത്താവതാരകന്‍ അര്‍ണബ് ഗോസ്വാമി കൂടുതലൊന്നും പറയുന്നില്ല.

ഒരു വലതുപക്ഷ തിങ്ക്-ടാങ്ക് സമ്മേളനത്തില്‍ അയാള്‍ പറഞ്ഞ കുറച്ചു കാര്യങ്ങളില്‍ ഒന്ന് ഡല്‍ഹിക്ക് പുറത്തേക്ക് മാധ്യമപ്രവര്‍ത്തനത്തെകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഒരു ‘വിമത'നാകാന്‍ താനാഗ്രഹിക്കുന്നു എന്നായിരുന്നു.

"ഞാന്‍ ആഗ്രഹിക്കുന്ന കാര്യത്തില്‍ ഞാന്‍ വിജയിച്ചില്ലെങ്കില്‍ക്കൂടി അത് ഏറ്റെടുക്കാവുന്ന ഒരു വെല്ലുവിളിയാണെന്ന് ഞാന്‍ കരുതുന്നു," ഗോസ്വാമി പറഞ്ഞു.

"നാമിപ്പോള്‍ വലിയൊരു എതിര്‍പ്പിന്റെ വക്കത്താണ്. അതിനെ തുറന്ന കൈകളോടെ സ്വീകരിക്കുക... നമ്മള്‍ ആഗോള ടിവിയെ പുനര്‍നിര്‍വ്വചിക്കും. നമ്മുടെ വിമതത്വം ഇന്ത്യയില്‍ മാത്രം ഒതുങ്ങില്ല."- അര്‍ണാബ് പറഞ്ഞു.

ടൈംസ് നൌവിന്റെ തലപ്പത്തിരിക്കുകയും അതില്‍ പ്രധാന വാര്‍ത്താ പരിപാടി അവതരിപ്പിക്കുകയും ചെയ്ത ഗോസ്വാമി ടൈംസ് നൌവില്‍ നിന്നും പിരിഞ്ഞതോടെ അയാളുടെ അടുത്ത നീക്കമെന്താണെന്ന് എല്ലാവരും നോക്കിയിരിക്കുകയായിരുന്നു.

ഗോവയില്‍ India Ideas Conclave ആയിരുന്നു വേദി. അവിടെയാണ് അയാള്‍ തന്റെ ഭാവിപരിപാടികളെക്കുറിച്ച് സൂചന നല്‍കിയതെന്നത് ശ്രദ്ധേയമാണ്.

ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ മകന്‍ ശൌര്യ ഡോവലും നയിക്കുന്ന ഇന്ത്യ ഫൌണ്ടേഷനാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.

തന്റെ ഭാവി പരിപാടികള്‍ക്ക് വലതുപക്ഷവുമായി ഒരു ബന്ധവുമില്ലെന്നും ലൌ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ താനവരെ തുടര്‍ന്നും ചോദ്യം ചെയ്യുമെന്നും ഗോസ്വാമി കേള്‍വിക്കാര്‍ക്ക് ഉറപ്പുനല്‍കി.

തന്റെ ‘ഡിജിറ്റല്‍ പദ്ധതികള്‍’ സൂചിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ 462 ദശലക്ഷം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നും "പുതിയ വിമത തരംഗം അവരുടെ വിരല്‍ത്തുമ്പില്‍ ശക്തി നല്‍കുമെന്നും" അയാള്‍ പറഞ്ഞു.

ഈ വിമത പ്രകിയയില്‍ പണത്തിന്റെ ശക്തി തകരുമെന്നും അയാള്‍ പറയുന്നു. "പണം കൊണ്ട് നിങ്ങള്‍ക്ക് ആസ്തികള്‍ വാങ്ങാം, പക്ഷേ മാധ്യമ ചോദനകളും വാര്‍ത്ത നല്‍കാനുള്ള ശക്തിയും അത് നല്‍കില്ല."

ഇന്ത്യ-പാകിസ്ഥാന്‍, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിവാദം, ലിംഗനീതി എന്നീ കാര്യങ്ങളില്‍ തനിക്ക് കര്‍ശനമായ അഭിപ്രായങ്ങളുണ്ടെന്ന് അയാള്‍ സമ്മതിച്ചു. ശ്രദ്ധേയമായ കാര്യം ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അതേ നിലപാടാണ് ഗോസ്വാമിക്ക് എന്നതാണ്.2011-ല്‍ തന്റെ പഴയ ചാനല്‍ പുറത്തുവിട്ട നിരവധി അഴിമതി വിവാദങ്ങള്‍ക്ക് ശേഷം അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 'സംസാരിക്കാന്‍ തീരുമാനിച്ച' സന്ദര്‍ഭത്തെക്കുറിച്ച് അയാള്‍ വിശദമായി പറഞ്ഞു.

നിരവധി എഡിറ്റര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും അവരൊന്നും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്നാണ് അര്‍ണബ് പറയുന്നത്.

"ഞാനാ ചോദ്യങ്ങള്‍ പ്രധാനമന്ത്രിയോട് ചോദിച്ചപ്പോള്‍ ഇത് പ്രധാനമന്ത്രിയെ വിചാരണ ചെയ്യുന്ന പരിപാടിയല്ല എന്നു പറഞ്ഞ് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഹരീഷ് ഖരെ ഇടപ്പെട്ടു. പ്രധാനമന്ത്രി പിന്നീട് എഴുതി തയാറാക്കിയ ഒരു പ്രതികരണം തരികയായിരുന്നു."

മാധ്യമരംഗത്തെ അവസ്ഥ കണ്ടു താന്‍ ഈ രംഗം 2003-ല്‍ തീരുമാനിച്ചിരുന്നെന്നും ഗോസ്വാമി പറയുന്നു.


തന്റെ പ്രധാന വാര്‍ത്താ പരിപാടിയായ The Newshour-ല്‍ എപ്പോഴും അട്ടഹസിക്കുന്നതിനെക്കുറിച്ച് എല്ലാ വിമതശബ്ദങ്ങളും ഉറക്കെപ്പറയണമെന്നും പത്രത്തിലെ എട്ടുകോളം ഒന്നാം പേജ് വാര്‍ത്തയാകണമെന്നുമാണ് ഗോസ്വാമി പറയുന്നത്.

പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീന്‍ ഹൈദരാബാദില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഉച്ചത്തില്‍ വിമതശബ്ദം പുറപ്പെടുവിക്കാത്തതിന് ഈ തൊഴില്‍രംഗത്തെ മറ്റു സഹപ്രവര്‍ത്തകരെ അയാള്‍ ചോദ്യം ചെയ്തു.

എത്ര നേരം വേണമെങ്കിലും ഒരേ കാര്യം ചെയ്യാവുന്നതരം 'അസ്വസ്ഥനായ' ഒരാളാണ് താനെന്ന് ഗോസ്വാമി പറയുന്നു, "മറ്റൊരാളുടെ കളി കളിക്കുക എന്റെ സ്വഭാവമല്ല," ആജ്ഞകള്‍ സ്വീകരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ടു ഗോസ്വാമി പറഞ്ഞു.

"നമുക്കൊരു സ്വതന്ത്ര മാധ്യമമുണ്ടെന്ന പ്രതിച്ഛായയെ നാം തകര്‍ക്കണം. ഈ രാജ്യത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്ന രീതിക്കെതിരെയാണ് ഞാന്‍ വിമതനാകാന്‍ പോകുന്നത്." - അയാള്‍ വ്യക്തമാക്കി.


Next Story

Related Stories